അട്ടിമറി വിജയം സ്വന്തമാക്കി ടി. സിദ്ദിഖിന്


Ad
അട്ടിമറി വിജയം സ്വന്തമാക്കി ടി. സിദ്ദിഖിന് 

കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാർഥി അഡ്വ. ടി സിദ്ദിഖിന് ആവേശോജ്ജ്വല വിജയം. 4886 വോട്ടുകൾ ലീഡ് നേടിയാണ് വിജയം. ഇടത് സ്ഥാനാർഥിയായ എം വി ശ്രേയാംസ് കുമാറായിരുന്നു എതിരാളി. ടി എം സുബീഷായിരുന്നു എൻ ഡി എ സ്ഥാനാർഥി. മികച്ച പ്രവര്‍ത്തന പരിചയവുമായാണ് സിദ്ധീഖ് ചുരം കയറിയത്. യുവനേതാവും പ്രാസംഗികനും സംഘാടകനുമാണ്. നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയപ്രവേശം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റ്, ദേവഗിരി കോളേജ് യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ഗവ. ലോ കോളജ് യൂണിറ്റ് പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, 2007 മുതല്‍ 2009 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ പി സി സി ജനറല്‍ സെക്രട്ടറി, 2014ല്‍ കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

 2016ല്‍ കുന്ദമംഗലം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2016 മുതല്‍ 2020 വരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് കേരളം ചര്‍ച്ച ചെയ്ത യുവജനപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബികോം എല്‍എല്‍ബി ബിരുദധാരിയാണ്. ഭാര്യ: ഷറഫുന്നിസ മക്കള്‍: ആദില്‍, ആഷിഖ്, സില്‍ യസ്ദാന്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *