April 18, 2024

മെഗാ ഷോയും നൃത്ത സന്ധ്യയും നാളെ കൽപ്പറ്റയിൽ

0
കൽപ്പറ്റ:
സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എഴുപതോളം കലാകാരന്‍മാരെ അണിനിരത്തി തിരുവനന്തപുരം ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന  മള്‍ട്ടി മീഡിയ ദൃശ്യാവിഷ്‌കാരത്തോടു കൂടിയ മെഗാ ഷോയും നൃത്ത സന്ധ്യയും ഇന്ന് (ഡിസംബര്‍ 5) വൈകീട്ട് 6ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. നൃത്ത സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 
    'ഉത്തിഷ്ഠത ജാഗ്രത' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ട്. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 
രാവിലെ 10 ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'സ്വാമി വിവേകാനന്ദന്റെ ജീവിതവും കേരള ചരിത്രവും' എന്ന വിഷയത്തില്‍ ക്വിസ് മത്സരവും ഉച്ചയ്ക്ക് 2ന് ലക്കിടി ഓറിയന്റല്‍ കോളജില്‍ 'വിവേകാനന്ദദര്‍ശനവും സമകാലിക ഭാരതവും' എന്ന വിഷയത്തില്‍ സെമിനാറും നടത്തും. സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കും. സെമിനാറില്‍ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് വിഷയം അവതരിപ്പിക്കും.  കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സി.ആര്‍.ദാസ് മോഡറേറ്ററായിരിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *