April 15, 2026

ആധാരം എഴുത്തുകാരുടെ സംഘടനാശക്തി മാതൃക: സി.കെ. ശശീന്ദ്രന്‍ എംഎല്‍എ

0
adharam
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ആധാരം എഴുത്തുകാരുടെ സംഘടനാശക്തി വിവിധ തൊഴില്‍ രംഗങ്ങളിലുള്ളവര്‍ക്ക് മാതൃകയാണെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ. ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സമ്മേളനം വിന്‍ഡ് വാലി ഓഡിറ്റോറിയത്തില്‍(പൂജപ്പുര സോമന്‍ നായര്‍ നഗര്‍) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലു പതിറ്റാണ്ടായി സ്വതന്ത്രമായി നിലകൊണ്ട് ആധാരം എഴുത്തുകാരെ കൂടെ നിര്‍ത്താനും സംരക്ഷിക്കാനും അസോസിയേഷനു കഴിയുന്നത് ശ്രദ്ധേയമാണ്. എല്ലാ വിഭാഗം തൊഴിലാളികളെയും സംരക്ഷിക്കുന്നതാണ് സര്‍ക്കാരിന്റെ നയം. തൊഴില്‍ നഷ്ടമാകുന്ന സാഹചര്യത്തെക്കുറിച്ച് ആധാരം എഴുത്തുകാര്‍ ഭയപ്പെടേണ്ടതില്ലെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എം. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, സിഐടിയു  ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍, അനില്‍കുമാര്‍ കോഴിക്കോട്, പി.കെ. രാജന്‍, സി.വി. ഗോപി, വി. ശങ്കരന്‍ നമ്പൂതിരി, അന്‍സാര്‍ കൊല്ലം, കെ.ടി. രാഗിണി, സി. റാണി, കെ.ജെ. ക്ലമന്റ്, വി.കെ. സുരേഷ്, പി. പരമേശ്വരന്‍, ടി.വൈ. ആരിഫ്, സതീഷ്‌കുമാര്‍, അനീഷ് കീഴാനിക്കല്‍, പി.എം. ജേക്കബ്, എസ്. സനത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *