May 6, 2024

ഒരു കോടി ഫണ്ട് മാനന്തവാടി നഗരസഭാ യോഗത്തിൽ യു.ഡി.എഫിന്റെ പ്രതിഷേധം.ബഹളത്തെ തുടർന്ന് അജണ്ട പൂർത്തീകരിച്ച് യോഗം അവസാനിപ്പിച്ചു

0
20171216 113340
മാനന്തവാടി:
ഒരു കോടി ഫണ്ട് മാനന്തവാടി നഗരസഭാ യോഗത്തിൽ യു.ഡി.എഫിന്റെ പ്രതിഷേധം.ബഹളത്തെ തുടർന്ന് അജണ്ട പൂർത്തീകരിച്ച് യോഗം അവസാനിപ്പിച്ചു.കൂടിയാലോചനയില്ലാതെയാണ് ഒരു കോടി ചിലവഴിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. .ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയർമാൻ രാജിവെക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.  അതെ സമയം ആരോപണം അടിസ്ഥാന രഹിതമെന്നും ഒരു കോടി രൂപ വിനിയോഗിച്ചത് നിയമാനുസൃതമെന്നും  യു.ഡി.എഫിന്റെത് രാഷ്ട്രീയ നാടകമെന്ന് ഭരണസമിതി അംഗങൾ പറഞ്ഞു.

സംസ്ഥാനത്തെ പുതുതായി രൂപീകരിച്ച നഗരസഭകൾക്ക് ഒരു കോടി രുപ സംസ്ഥാന സർക്കാർ വികസന പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. ഈ ഒരു കോടി രൂപ കൗൺസിൽ യോഗം കൂടാതെ ചില പദ്ധതികൾക്ക് മാത്രമായി ഭരണപക്ഷം നീക്കിവെച്ചു എന്നാരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ ഇന്ന് നടന്ന ഭരണ സമിതി യോഗം തടസപ്പെടുത്തിയത് ചെയർമാന്റെ ചെയറിനടുത്ത് എത്തി യു.ഡി.എഫ് കൗൺസിലർമാർ ബഹളം വെക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത്.ഈ സമരം അജണ്ടകൾ വായിച്ച് അംഗീകരിച്ചതായി അറിയിച്ചചെയർമാൻ കൗൺസിൽ യോഗം അവസാനിച്ചതായി അറിയിക്കുകയും ചെയ്തു.ഇതോടെ യു.ഡി.എഫ് അംഗങ്ങൾ സെക്രട്ടറി ഇൻ ചാർജ് വിമൽ കുമാറിനെ ഉപരോധിക്കുയും ചെയ്തു.പോലീസ് എത്തി കൗൺസിലർമാരെ നീക്കം ചെയ്തു ഇതെതുടർന്ന് യു.ഡി.എഫ്. കൗൺസിലർമാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും നഗരസഭക്ക് മുൻപിൽ കുത്തിയിരിക്കുകയും ചെയ്തു.
അതെ സമയം നിയമാനുസൃതമായി നഗരത്തിലെ പൊതു ആവശ്യങ്ങൾക്കാണ് ഒരു കോടി ചിലവഴിച്ചതെന്നും യു.ഡി.എഫി.ന്റെത് രാഷ്ട്രീയ നാടകമാണെന്നും ഭരണപക്ഷം ആരോപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *