April 15, 2026

മധ്യപ്രദേശിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമം. കര്‍ശന നടപടി സ്വീകരിക്കണം: സി. സി.എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:

മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്മസ് കരോള്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ വൈദികരെയും വൈദിക വിദ്യാര്‍ത്ഥികളെയും വിശ്വാസികളെയും ആക്രമിച്ച വര്‍ഗ്ഗീയ ഭ്രാന്തന്‍മാര്‍ക്കെതിരെയും അതിനു കൂട്ടുനിന്ന പോലിസിനെതിരെയും കര്‍ശനനടപടി സ്വീകരിക്കണമെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം (C.C.F) മാനന്തവാടി ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യ ഭാരതത്തിന്‌ അപമാനമാണ് ഈ സംഭവം ഒറീസയിലെ കാണ്ടഹാറില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന നര നായാട്ടിന്‍റെ മുറിവ് ഉണങ്ങുന്നതിനുമുന്‍പേയാണ് വീണ്ടും അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. അക്രമികള്‍ക്കെതിരെ സര്‍ക്കാരിന്‍റെ മൃദു സമീപനമാണ്  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വര്യമായി ജീവിക്കുവാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണം. ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര അദ്ധ്യക്ഷത വഹിച്ചു. ക്രിസ്ത്യന്‍ കള്‍ച്ചറല്‍ഫോറം  ജില്ലാസെക്രട്ടറി ലോറന്‍സ് കിഴക്കേപയ്യംപള്ളില്‍, ഫാ. സുനില്‍ മഠത്തില്‍, റെനില്‍ കഴുതാടി, ഷിജോ ചിറ്റിലപ്പിള്ളി, ജനീഷ് ബാബു, ജോസ് മച്ചുകുഴി, ഷാബു ചക്കാലക്കുടി, ഷൈജു പറയിടം, സിബി ജോണ്‍, വല്‍സ ജോസഫ്‌, തോമസ്‌ നിരപ്പേല്‍, വര്‍ക്കി മണിയത്ത്, കെ. എ ആന്‍റണി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *