April 26, 2024

സീറോ ബജറ്റ് കൃഷിയുടെ പ്രചാരകനായി ബഷീർ വിജയഗാഥ രചിക്കുന്നു.

0
Img 20171218 Wa0011
കൽപ്പറ്റ:
കർണാടക മോഡൽ കൃഷി പരീക്ഷിച്ച് ജൈവകൃഷി നടത്തുന്ന ബഷീർ ആണ്ടൂർ സീറോ ബജറ്റ് കൃഷിയിൽ വിജയഗാഥ രചിക്കുന്നു.
അമ്പലവയൽ പഞ്ചായത്തിലെ ആണ്ടൂർ കാറളകത്ത് ബഷീർ പതിനഞ്ചാം വയസിലാണ് കൃഷി ആരംഭിക്കുന്നത് .മുഴുവൻ സമയ കർഷകനായിരുന്ന പിതാവിന്റെ മരണത്തോടെയാണ് ബഷീർ കുടുംബം പുലർത്താനായി കൃഷിയിലേക്ക് ഇറങ്ങുന്നത് .പച്ചക്കറി കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്. കർണാടകയിലും ഇവിടെയുമായാണ് കൃഷി .ഇഞ്ചി കൃഷിക്കായാണ് കർണാടകയിൽ എത്തുന്നത്. കർണാടകയിലെ കൃഷിയിൽ ലാഭവും നഷ്ടവും ഉണ്ടായിട്ടുണ്ട് എങ്കിലും കർണാടകയിലെ കൃഷി അവസാനിപ്പിക്കാൻ  ബഷീറും സഹ കർഷകരും തയ്യാറായില്ല .
മാത്രവുമല്ല കർണാടക മോഡൽ കൃഷി ഒരോന്നായി വയനാട്ടിൽ പരീക്ഷിക്കാൻ കഴിഞ്ഞു.
തണ്ണി മത്തൻ കൃഷിയാണ് ഇതിൽ പ്രധാനം. പലവട്ടം വിജയകരമായി തണ്ണി മത്തൻ കൃഷി നടത്തി. ഇപ്പോൾ ആണ്ടൂരിലെ രണ്ട് ഏക്കർ സ്ഥലത്താണ് തണ്ണി മത്തൻ കൃഷി ചെയ്യുന്നത് .കാട് പിടിച്ചു കിടന്ന ഭൂമി വെട്ടിതെളിച്ചാണ് തണ്ണി മത്തൻ കൃഷി ചെയ്തത്. കർണാടകയിൽ നിന്നും വിത്ത് കൊണ്ട് വന്നാണ് വയനാട്ടിൽ തണ്ണി മത്തൻ കൃഷി ചെയ്യുന്നത്. നന്താരി ഇനത്തിൽ പെട്ടതണ്ണിമത്തനാണ് കൃഷി ചെയ്യുന്നത്. ജനുവരി അവസാനത്തോടെ തണ്ണി മത്തൻ  വിളവെടുക്കാനാകും. തണ്ണി മത്തന് പുറമെ പച്ചക്കറികളാണ് ബഷീർ കൃഷി ചെയ്യുന്നത് തക്കാളി. പച്ചമുളക് . വഴുതന .കാന്താരിമുളക് .കാരറ്റ് .കാ ബേ ജ് തുടങ്ങി പതിനഞ്ചിലേറെ ഇനം പച്ചക്കറികളുമാണ് നടുന്നത് സീറോ ബജറ്റ് ഫാമിംഗിനാണ് കൂടുതൽ ഊന്നൽ നൽകുന്നത് ജൈവ രീതിയിൽ കൃഷി ചെയ്യുന്നതിനാൽ ബഷീറിന്റെ പച്ചക്കറികൾക്ക് വൻ ഡിമാന്റാണ്. 2016 ലെ വി എഫ് പി സി കെ യുടെ വയനാട്   ജില്ലയിലെ മികച്ച ജൈവകർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു .ഇതേവർഷം തന്നെ അമ്പലവയൽ പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള അവാർഡും ലഭിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *