April 25, 2024

കാലാനുസൃതമായ വാടക നല്‍കുന്നില്ല ; ബിൽഡിംഗ്‌ ഓണേഴ്സ് നിയമ നടപടിയിലേക്ക്

0
Mn
മാനന്തവാടി: കാലാനുസൃതമായി വാടക കൂട്ടി നൽകാതെ മേൽ വാടകക്ക് നൽകുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ മാനന്തവാടി യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാലാകാലങ്ങളിലായി കച്ചവടം നടത്തി വരുന്ന സ്ഥാപന ഉടമകൾ മുറികൾ മേൽ വാടകക്ക് നൽകി വരുന്ന പ്രവണത മാനന്തവാടിയിൽ ഏറിവരികയാണ്.ഇത് കെട്ടിട ഉടമകളെ സംബന്ധിച്ച് ഇത്തരം പ്രവണതകൾ ബുദ്ധിമുട്ടുണ്ടാകുന്നു. കെട്ടിട ഉടമകളിൽ നിന്നും ചെറിയ വാടക നിശ്ചയിച്ച് എഗ്രിമെന്റ് വെക്കുകയും പിന്നീട് അധിക വാടകക്ക് മറിച്ച് നൽകുന്ന പ്രവണതയാണ് നടക്കുന്നത് ഇത്തരം സ്ഥാപനങ്ങൾകെതിരെയാണ് നിയമനടപടികൾ സ്വീകരികുക.കുടാതെ അന്യായമായി കെട്ടിട നികുതി വർദ്ധിപ്പിച്ച നഗരസഭ നടപടിക്കെതിരെ മുനിസിപ്പാലിറ്റിയിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി വി.നിരൻ ,ജില്ലാ വൈസ് പ്രസിഡന്റ് അലി ബ്രാൻ, കെ.ആർ.ഗോപി, ബക്കർ പള്ളിയാൽ, എസ്.എച്ച്. ഫ്രാൻസീസ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *