എം.പി.ദുരിതാശ്വാസ ക്യാമ്പിലുള്ളപ്പോഴും അപവാദ പ്രചരണവും രാഷ്ട്രീയ മുതലെടുപ്പുമായി ഒരു വിഭാഗം.
കൽപ്പറ്റ: എം.ഐ.ഷാനവാസ് എം.പി. നിലമ്പൂരിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചവരുടെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുമ്പോഴും ഒരു കൂട്ടർ എം.പി.യെ കാണാനില്ല എന്ന പേരിൽ അപവാദ പ്രചരണവും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നതായി കോൺഗ്രസ്. എക്കാലത്തെയും വലിയ ദുരിതം ഈ മഴക്കാലത്തുണ്ടായപ്പോൾ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് നിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഭരണകക്ഷിയിലെ ചിലർക്ക് പ്രളയക്കെടുതിയിലും സോഷ്യൽ മീഡിയയിലെ ട്രോളിംഗിലാണ് താൽപ്പര്യമെന്നും കോൺഗ്രസ് ആരോപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലായി ഏഴ് നിയോജക മണ്ഡലങ്ങൾ ഒരു പാർലമെന്റ് മണ്ഡലത്തിൽ ഉണ്ട്. ഏഴ് മണ്ഡലത്തിലും ഒരേ സമയം എത്താൻ പറ്റിയ അമാനുഷിക ശക്തിയുള്ള ഏതെങ്കിലും എം.പി. ഇടതുപക്ഷത്തുണ്ടോയെന്നും ഇവർ ചോദിക്കുന്നു. കഴിഞ്ഞ മാസം എം.പി. എം.ഐ. ഷാനവാസ് കൽപ്പറ്റയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഭരണകക്ഷി യുവജന സംഘടന മാനന്തവാടിയിൽ ട്രോൾ മത്സരം നടത്തിയത്. തലേ ദിവസം മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ ചടങ്ങിൽ എം.പി. പങ്കെടക്കുന്ന ചിത്രം പത്രങ്ങളിൽ അച്ചടിച്ച് വന്ന ദിവസമാണ് എം.പി.യെ കാണാനില്ലന്ന ട്രോൾ മത്സരം ഇവർ നടത്തിയത്. ഇത് രാഷ്ട്രീയ മുതലെടുപ്പും വ്യക്തിഹത്യയുമാണ്. ഇത്തരം നീച പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയാണ്. എം.പി. ഇന്ന് വയനാട്ടിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.







Leave a Reply