May 6, 2024

വയനാടിനെ അതീവ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിക്കണം: ഒരു മന്ത്രിക്ക് പ്രത്യേക ചുമതല നൽകണമെന്നും പി.കെ. ജയലക്ഷ്മി

0
Img 20180810 Wa0122
മാനന്തവാടി: കാലവർഷത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം നേരിടുന്ന വയനാട് ജില്ലയെ അതീവ ദുരിതബാധിത ജില്ലയുടെ പട്ടികയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തണമെന്നും  ഇക്കാര്യം പ്രത്യേക മന്ത്രിസഭാ തീരുമാനത്തോടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും  മുൻ മന്ത്രിയും എ.ഐ.സി.സി.  അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. ബാവലിയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.  പതിനായിരത്തിലധികം കുടുംബങ്ങളെയാണ് കാലവർഷക്കെടുതി നേരിട്ട്  ബാധിച്ചത്. പതിനായിരകണക്കിന് പേർ ദിവസങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കോടി ക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായതിനാൽ കർഷകരുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അവർക്ക് ആശ്വാസമായി വിത്തും വളവും ആനുകൂല്യങ്ങളും കടാശ്വാസവും വേണം. സർക്കാർ  – സർക്കാർ   ഇതര മേഖലയിൽ നിന്നുള്ള സഹായങ്ങളും ഏകോപിപ്പിക്കുന്നതിന് വയനാട് ജില്ലയുടെ പ്രത്യേക ചുമതല ഏതെങ്കിലും ഒരു മന്ത്രിക്ക് നൽകണം. 
മുഴുവൻ സമയവും സന്നദ്ധ സേവനം നടത്തിയ സർക്കാർ ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും സർക്കാർ അർഹമായ അംഗീകാരം നൽകണം. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വരും ദിവസങ്ങളിൽ ഉണ്ടാകാനിടയുള്ള തട്ടിപ്പുകൾ തടയാൻ ദുരിതാശ്വാസ നടപടികളെ സർക്കാർ ഏകോപിപ്പിക്കണം. ക്യാമ്പിലുള്ളവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് താൽകാലിക റെഡിമെയ്ഡ് ടോയ്ലറ്റുകൾ ജില്ലയിലെത്തിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ച തലപ്പുഴ മക്കി മലയിലും  മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിലും ജയലക്ഷ്മി സന്ദർശനം നടത്തി. കനത്ത മഴയിൽ തന്റെ വീട് ഉൾപ്പടെ അറുപതോളം വീടുകൾ  മാമ്പേൽ പ്രദേശത്ത് ഒറ്റപ്പെട്ടിരുന്നുവെന്നും ഇത്ര വലിയ ദുരിതത്തിൽ  ആശങ്കപ്പെടേണ്ടന്നും അവർ ക്യാമ്പിലുള്ളവരോട് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *