കാരാപ്പുഴ ഇടത് കര കനാൽ തകർm 6.
ശക്തമായ മഴയെ തുടർന്ന് കാരാപുഴ പദ്ധതിയിലെ ഇടത് കര കനാൽ തകർന്നു.
കഴിഞ്ഞ രണ്ട് ദിവമായി ശക്തമായി പെയ്യുന്ന മഴയെ തുടർന്ന് കാരാപുഴ അണകെട്ടിൽ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്ന ഇടതുകര കനാലാണ് കഴിഞ്ഞ രാത്രിയിൽ തകർന്നത്. മേപ്പാടി, മുട്ടിൽ റോഡിൽ വെള്ളിത്തോട് കെ.കെ. ജംഗ്ഷനിലാണ് സംഭവം.
1999 ൽ പ്രവർത്തിയാരംഭം കുറിച്ച കനാൽ ജോലി 2012 ൽ ആണ് പുരോഗമിച്ചത്. സംരക്ഷണഭിത്തിയുടെ പ്രവർത്തിയാണ് 2000 ൽ നടന്നത്. പിന്നീടാണ് കനാൽ പ്രവർത്തി ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടന്ന് 5 മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ 30 മീറ്റർ നീളത്തിൽ കനാൽ തകർന്ന് വീഴുകയായിരുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ് കെ.കെ. ജംഗ്ഷനിൽ കനാലിന്റെ പ്രവർത്തികൾ നടക്കുമ്പോൾ ജോലിയുടെ അപാകത ചൂണ്ടി കാണിച്ച് വയനാട് വിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ ഭാഗങ്ങൾ ഉൾപ്പെടുന്ന സ്ഥലങ്ങളിലാണ് ഇപ്പോൾ തകരാൻ ഇടയായത്. ഇതോടെ പ്രദേശത്തുള്ള സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.





Leave a Reply