August 15, 2026

വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരം: വയനാട് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങി .

0
IMG-20180811-WA0254
By ന്യൂസ് വയനാട് ബ്യൂറോ
   
കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ട കുടുംബത്തിന് 4 ലക്ഷം, വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് 4 ലക്ഷം, വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൽപ്പറ്റ ആസൂത്രണ ഭവനിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .യോഗത്തിൽ ജില്ലാ കലക്‌ടറും മറ്റ് ഉദ്യോഗസ്ഥരും എം.പി. എം.ഐ. ഷാനവാസ് മൂന്ന് എം.എൽ.എ.മാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,മറ്റ് ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സംഘം സന്ദർശിച്ചു. . മുഖ്യമന്ത്രിയോടൊപ്പം റവന്യു മന്ത്രി ചന്ദ്രശേഖരന്‍, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ,പ്രതിപക്ഷനേതാവ് രമേശ്  ചെന്നിത്തല, ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് എത്തിയത്. ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ക്യാമ്പില്‍ എത്തിയത്.  എം.പി.എം.ഐ.ഷാനവാസ് ജില്ലയിലെ എം.എല്‍.എ മാര്‍, ജില്ലാ കലക്ടര്‍ ഉള്‍പ്പെടയുള്ളവര്‍ മുഖ്യമന്ത്രിയെ ക്യാമ്പില്‍ സ്വീകരിച്ചു. 
ബത്തേരിയിലെ ഹെലിപാഡിൽ ഇറങ്ങിയ സംഘം വയനാട് സന്ദർശനത്തിന് ശേഷം അതേ ഹെലികോപ്റ്ററിൽ കോഴിക്കോടേക്ക് പോയി.
  
  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *