May 21, 2026

ദുരന്തമുഖത്ത് കർമ്മ നിരതരായി എസ്.കെ. എസ്.എസ്. എഫ്. വിഖായ :പുറം ജില്ലക്കാരും സേവനത്തിനെത്തി.

0
IMG-20180813-WA0021
By ന്യൂസ് വയനാട് ബ്യൂറോ
ശക്തമായ മഴക്കെടുതിയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി  ജില്ലയിലെ സജീവ സാന്നിധ്യമായ SKSSF വിഖായ പ്രവർത്തകർ. 
മണ്ണിടിഞ്ഞും ,വെള്ളം കയറിയും ,ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വാസമാകുകയാണ് വിഖായ യുടെ പ്രവർത്തനങ്ങൾ. റോഡിലേക്കും വീടുകളിലേക്കും വീണ മണ്ണ് നീക്കം ചെയ്തും, വീട് വൃത്തിയാക്കിയും മരങ്ങൾ മുറിച്ചുമാറ്റിയും, സർക്കാർ സംവിധാനങ്ങൾക്ക് സഹായമാവുകയാണ്ദുരന്ത നിവാരണ മേഖലയിൽ പ്രത്യേക പരിശീലനം ലഭിച്ച വിഖായ ആക്റ്റീവ് വിംഗ് പ്രവർത്തകരും, വിഖായ വളണ്ടിയർമാരും. വെള്ളാരം കുന്നിൽ മരണപ്പെട്ട ഷൗക്കത്തിന്റെ ബോഡി പുറത്തെടുക്കുന്നതിലും, പേര്യയിൽ കഴിഞ്ഞ മഴവെള്ളപ്പാച്ചിലിൽ മരണപ്പെട്ട അജ്മലിനെ കണ്ടെത്തുവാനും 3 ദിവസം   വിഖായ അംഗങ്ങയുണ്ടായിരുന്നു. . പേര്യയിൽ തിരച്ചിൽ അവസാനിപ്പിക്കാം എന്ന് തീരുമാനിച്ച നിമിഷമാണ് skssf വിഖായ ആക്റ്റീവ് മെമ്പർമാർക്ക് തോട്ടിൽ നിന്നും അജ്മലിന്റെ കുട ലഭിക്കുന്നത്.ഇതോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. .ജില്ലയിലെ ദുരന്തസ്ഥലങ്ങളിൽ വേറിട്ടൊരു മാതൃക തീർക്കുന്ന വിഖായ പ്രവർത്തകർ തന്നെയാണ് താമരശ്ശേരി കട്ടിപ്പാറയിൽ ഉരുൾപൊട്ടിയപ്പോൾ വയനാട് ഉൾപ്പടെ വിവിധ ജില്ലകളിൽ നിന്ന്  ഓടിയെത്തിയതും പ്രവർത്തിച്ചതും. രക്തമായും, മരുന്നായും ഹോസ്പിറ്റലുകളിലുള്ളവർക്ക് സഹായിയായും പ്രവർത്തിക്കുന്ന വിഖായക്ക് ഓരോ ജില്ലയിലും നിരവധി സഹചാരി സെൻററുകളാണുള്ളത്.ഇവിടെ നിന്നും ആവശ്യാനുസരണം വീൽചെയർ, എയർബെഡ് തുടങ്ങിയ സഹായങ്ങളും നൽകുന്ന  വിഖായ കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായി മാറി കഴിഞ്ഞു.. ഇപ്പോൾ വയനാട്  ജില്ലയിലെ പ്രളയക്കെടുതിയിൽ ആശ്വാസമേകാൻ ഇന്നലെ
 കണ്ണൂർ, നാദാപുരം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നിന്നുമാണ് വിഖായ ആക്റ്റീവ് മെമ്പർമാരെത്തി വയനാടൻ ദുരിതത്തിൽ  താങ്ങായത്.ഇരുന്നൂറോളം മണ്ണിടിച്ചിലും, ഉരുൾപൊട്ടലുമുണ്ടായ സുഗന്ധഗിരി അമ്പയിൽ റോഡിലെ തുടർന്ന് കൊണ്ടിരിക്കുന്ന മണ്ണിടിച്ചിൽ വകവെക്കാതെ ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങളെത്തിച്ചു നൽകുന്ന വിഖായ..മുട്ടോളം ചെളി നിറഞ്ഞ വീടുകളിൽ വാസയോഗ്യമാക്കുവാൻ പാടുപെടുന്ന വിഖായ  വളർന്നാൽ  നാളെ അത് നാടിന് താങ്ങാവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *