July 14, 2026

തിരുനെല്ലി തൃശ്ശിലേരിയിൽ തോട്ടിൽ വീണ് വയോധികൻ മരിച്ചു.

0
21md50
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാലവർഷക്കെടുതിയിൽ വയനാട്ടിൽ ഒരാൾകൂടി മരിച്ചു. തിരുനെല്ലി തൃശ്ശിലേരി മുത്തുമാരിയിലെ പുല്പറമ്പിൽ ജോൺ (72) ആണ്   ശക്തമായ മഴയെ തുടർന്ന് ജലനിരപ്പുയർന്ന വീടിനു സമീപത്തെ തോട്ടിൽ വീണ് കുത്തൊഴുക്കിൽ പെട്ടാണ് ജോൺ മരിച്ചത്. തിങ്കളാഴ്ച 11- മണി മുതൽ ജോണിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടു മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. ഭാര്യ: അന്നമ്മ. മക്കൾ: ലിസി, ലൂസി, ജെസി, ജാൻസി, ജിൻസി, വിൻസി. മരുമക്കൾ: പാലക്കൽ തകിടിയിൽ തങ്കച്ചൻ, ജെയിംസ്, തങ്കച്ചൻ, ജെനീഷ്, സനീഷ്. 
മഴ ശക്തമായ ഓഗസ്റ്റ് ഒമ്പതിനു ശേഷം വയനാട്ടിൽ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഏഴായി. തവിഞ്ഞാൽ മക്കിമലയിലുണ്ടായ ഉരുൾപൊട്ടലിൽ മംഗലശ്ശേരി അസീസ്, ഭാര്യ സീനത്ത് എന്നിവരും വൈത്തിരിയിലുണ്ടായ ഉരുൾപൊട്ടലിൽ ലക്ഷംവീട് കോളനിയിലെ ലില്ലിയും വെള്ളാരം കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ ഷൗക്കത്തലിയും ബത്തേരിയിൽ വീട് തകർന്ന് വീണ് രാജമ്മയും തലപ്പുഴ കമ്പിപ്പാലത്തിൽ നിന്നും തോട്ടിൽ വീണ് ദ്വാരക പോളിടെക്‌നിക് വിദ്യാര്‍ഥി ലിജിന്‍.എസ്. പോളും മരിച്ചിരുന്നു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *