April 29, 2024

കണ്ണീരൊപ്പാൻ നാടിന്റെ കരങ്ങൾ:സമാനതകളില്ലാതെ സഹായങ്ങൾ

0
പ്രളയം ശിഥിലമാക്കിയ നാടിന്റെ അതിജീവനത്തിനായി സഹായങ്ങൾ
ഒഴുകുന്നു. മറുനാട്ടിൽ നിന്നും എത്തുന്ന അളവറ്റ സഹായങ്ങൾക്ക് പുറമെ
വിദ്യാർത്ഥികളും റസിഡന്റ്‌സ് അസേസിയേഷനുകളും കൂട്ടായ്മകളും കഴിയുന്ന
സഹായവുമായി ജില്ലാ ഭരണകൂടത്തിന് മുന്നിലെത്തുന്നു. ജില്ലാ കളക്ടറുടെ കൈകളിൽ
നേരിട്ട് സഹായം ഏൽപ്പിക്കാനെത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്.
 നാടിന്റെ കരങ്ങളെല്ലാം ദുരിതബാധിതർക്കായി നീളുമ്പോൾ ബത്തേരി
നിർമ്മൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളും ഓണാഘോഷം വേെന്നു
വെച്ചു. കളിയും ചിരിയും സദ്യവട്ടവുമായി എത്തുന്ന ഓണദിനങ്ങൾക്കായി സ്വരൂപിച്ച
തുകയെല്ലാം വെള്ളപ്പൊക്ക ദുരിത ബാധിർക്ക് നൽകാനായിരുന്നു ഇവരുടെയും 
തീരുമാനം. കളക്ട്രേറ്റിലെത്തി സ ്കൂൾ അധികൃതർ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക്
കൈമാറി. ഭിന്നശേഷിക്കാരായ 138 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. തങ്ങളാൽ
കഴിയുന്ന തുക ദുരിത ബാധിതർക്കായി സമാഹരിക്കുക എന്നതായിരുന്നു ഇവരുടെ
രക്ഷിതാക്കളുടെയും അധ്യാപകരുടെയും തീരുമാനം. സ ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ
ജെസ്സി, പി.ടി.എ പ്രസിഡന്റ് എൻ.കെ.ഗിരീഷ ് എന്നിവർക്കൊപ്പമാണ ് കുട്ടികൾ തുക
കൈമാറാൻ എത്തിയത്. കുട്ടികൾ വൈകല്യങ്ങളെല്ലാം മറന്ന് ദുരിതാശ്വാസ
പ്രവർത്തനങ്ങളിലും പങ്കളാളികളാണ ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *