September 12, 2026

പെരുന്നാൾ നിസ്കാരത്തിന് ശേഷം കിടന്നുറങ്ങിയ വയനാട് സ്വദേശി ദുബായിൽ മരിച്ചു.

0
IMG_20180822_145620
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്‌    കുപ്പാടിത്തറ സ്വദേശിയായ  തുനിയൻ ഫൈസൽ (40) ദുബായിൽ ഒരു സൂപ്പർ മാർക്കറ്റിൽ വെജിറ്റബിൽ സെക്ഷനിൽ ജോലിക്കാരനായിരുന്നു. ഇന്ന് രാവിലെ കൂട്ടുകാർക്കൊപ്പം പെരുന്നാൾ നിസ്കാരമൊക്കെ കഴിഞ്ഞ്‌ റൂമിൽ നിന്നും പായസമൊക്കെ കുടിച്ച്‌  ഉറങ്ങാൻ വേണ്ടി കിടന്നതായിരുന്നു.നാട്ടിൽ നിന്നും ഗർഭിണിയായ ഭാര്യ ഫൈസലിന്റെ ഫോണിലേക്ക്‌ നിരവധിതവണ വിളിച്ചുകൊണ്ടിരുന്നു സൂഹൃത്തുക്കൾ അതുകണ്ടിട്ട്‌ ഫൈസലിനോട്‌ പറഞ്ഞുകൊണ്ടേയിരുന്നു, ഡാ നാട്ടിൽ നിന്നും ഭാര്യയാണെടാ വിളിക്കുന്നത്‌ നീ ഒന്ന് ഫോണെടുക്കെഡാ എന്നൊക്കെ പക്ഷെ ഫൈസൽ അതൊന്നും കേൾക്കാതെ നല്ല ഉറക്കത്തിലായിരുന്നു.ഉച്ചക്ക്‌ ഭക്ഷണം കഴിക്കേണ്ട സമയമായിട്ടും എഴുന്നേൽക്കാത്ത ഫൈസലിനെ സുഹൃത്തുക്കൾ തട്ടി വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *