April 29, 2024

ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയവരുടെ ജീവന് ഭീഷണിയായി മരങ്ങൾ: അടുത്ത ദുരന്തത്തിന് കാത്ത് നിന്ന് അധികൃതർ

0
Img 20180822 Wa0040
കൽപ്പറ്റ: 
സുഗന്ധഗിരി കൈതക്കൊല്ലിയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയവരുടെ ജീവനും സ്വത്തിനും  ഭീഷണിയായി വൻ മരങ്ങൾ. 
ഇരുപത്തിയഞ്ചിൽ പരം ആദിവാസി കുടുംബങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയാണ് മരങ്ങളുള്ളത്.  എന്ത് ചെയ്യണമെന്നറിയാതെ  ഭീതിയോടെയാണ് ഇവിടത്തെ കുടുംബങ്ങൾ കൂരകൾക്കുള്ളിൽ അന്തിയുറങ്ങുന്നത്.
സുഗന്ധഗിരി കൈതക്കൊല്ലി ഒന്നാം യൂണിറ്റിൽ സർക്കാർ പതിച്ചുകൊടുത്ത ഭൂമിയിൽ കഴിയുന്ന 25 ൽ പരം കുടുംബങ്ങൾ ആണ്  വീടിനു ഭീഷണിയായി നിൽക്കുന്ന വൻമരങ്ങൾ കാരണം ഭീതിയിലായിരിക്കുന്നത്.
കഴിഞ്ഞ മഴയിലും കാറ്റിലും സമീപത്ത് തന്നെ മരം വീണ് വൈദ്യുതി തൂണ് കളും , ഒന്ന് രണ്ട് വീടുകൾക്കും നാശ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട് –
ഇവിടെയുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവർ ക്യാമ്പുകളിലായിരുന്നു തുടർന്ന് വെള്ളം ഇറങ്ങിയതോടെ ഇവർ വീടുകളിൽ തിരികെയെത്തിയപ്പോഴാണ് അടുത്ത ഭീഷണിയായി വൻമരങ്ങൾ ഇവരുടെ ഉറക്കം കെടുത്തുന്നത്
നിലവിൽ ഭീതിയുണ്ടാക്കുന്ന മരക്കൊമ്പുകൾ മുറിച്ച് മാറ്റാൻ ചില ഉദ്യോഗസ്ഥർ പറഞ്ഞിരുന്നുവെങ്കിലും 
അതിനുള്ള സാമ്പത്തികം ഇവർക്കില്ലെന്നും മരക്കൊമ്പുകൾ മാത്രമല്ല പല ഭാഗത്തെ വൻ മരങ്ങൾ തന്നെ ഇവർക്ക് ഭീഷണിയായിട്ടുണ്ടെന്നും
ഇവിടത്തെ താമസക്കാർ പറയുന്നു.
ശക്തമായ കാറ്റുണ്ടായി അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അധികൃതർ ഇടപ്പെട്ട് തങ്ങൾക്ക് വേണ്ട സഹായങ്ങൾ 
ചെയ്ത് നൽകണമെന്നാണ്  ഈ  കുടുംബങ്ങളുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *