August 11, 2026

വീടും കൃഷിയും നശിച്ചവർക്ക് സൗജന്യമായി അപേക്ഷ ഫോറം നൽകി സഹായിക്കാൻ എ ഐ വൈ എഫ്- ജോയിന്റ് കൗൺസിൽ കൂട്ടായ്മ

0
IMG-20180824-WA0046
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കെടുതിയിൽ വീടും കൃഷിയും നശിച്ചവർക്ക് സർക്കാർ സഹായം ലഭ്യമാക്കുന്നതിന് സൗജന്യമായി അപേക്ഷ ഫോറവും ഫോറം പുരിപ്പിച്ച് നൽകുന്നതിന് എഐവൈഎഫും ജോയിന്റ് കൗൺസിലും മാനന്തവാടി ഗാന്ധി പാർക്കിൽ സൗകര്യം ഒരുക്കി. ചില സ്ഥാപനങ്ങളിൽ അപേക്ഷ ഫോമിനും ഫോറം പൂരിപ്പിക്കുന്നതിനും 10 രുപ മുതൽ 30 രൂപ വരെ വാങ്ങിയാത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സൗജന്യമായി ഫോറം എത്തിച്ചും പുരിപ്പിച്ചും നൽക്കുന്നത്.മാനന്തവാടി ഗാന്ധി പാർക്കി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൃഷി നശിച്ചതിനും വീടും വിട്ടു സാധനങ്ങൾ നഷ്ടപ്പെട്ടതിനും രണ്ട് അപേക്ഷ സമർപ്പിക്കണം. ഇതിന് ചില സ്ഥലങ്ങളിൽ വൻ തുകയിടക്കുന്നുണ്ട്.സി പിഐ ജില്ലാ കൗൺസിൽ അംഗം ഇ ജെ.ബാബു, രജിത്ത്കമ്മന, ജോയിന്റ് കൗൺസിൽ താലുക്ക് സെക്രട്ടറി സുലൈമാൻ, സി പിഐ ലോക്കൽ സെക്രട്ടറി കെ.പി.വിജയൻ, എം.ബാലകൃഷ്ണൻ, ബാക്കസ് എരുമതെരുവ് എന്നിവർ നേതൃത്വം നൽകി.തിങ്കളഴ്ചയും ഗാന്ധി പാർക്കിൽ സൗജന്യമായി ഫോമുകൾ വിതരണം ചെയ്യുമെന്നും ഇവർ പറഞ്ഞു.നിരവധി പേർക്ക് ഈ സേവനം അനുഗ്രഹമായി മാറുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *