September 13, 2026

സോഷ്യല്‍ മീഡിയയിലുടെയുള്ള അപവാദ പ്രചരണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ട് വന്ന സാധനങ്ങൾ പുഴ്ത്തിവെച്ചുവെന്ന രീതിയില്‍ പടിഞ്ഞാറത്തറ പന്ത്രണ്ടാം വാർഡ് മെമ്പർ ആസ്യ ചേരാപുരത്തിനെതിരെ  സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ആസ്യ ചേരാപുരം പടിഞ്ഞാറത്തറ പോലീസില്‍ പരാതി നല്‍കി. ഈ വാര്‍ഡില്‍ പ്രളയ സമയത്ത് ഒരു ദുരിതാശ്വാസ ക്യാമ്പും രജിസ്ട്രർ ചെയുകയോ, പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. വാർഡിലേക്ക് കലക്ട്രേറ്റിൽ നിന്നും കൊണ്ടു വന്ന സാധനങ്ങൾ അംഗൺവാടിയിൽ ഇറക്കി വെക്കുകയും  വാർഡ്തല കോർഡിനേഷൻ കമ്മിറ്റി ചേർന്ന് അർഹരായവർക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൂടാതെ മുസ്ലിം ലിഗ് പ്രളയ ദുരിതാശ്വാസ റിലീഫ് സെല്ലിന്റെ ഭാഗമായി ലഭിച്ച സാധനങ്ങള്‍ കടയിൽ സുക്ഷിച്ച് അർഹരായവർക്ക് പാർട്ടി കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ചു കൊടുത്ത് വരികയുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *