May 17, 2024

ലൈറ്റ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ജല ശുദ്ധീകരണ ഫിൽറ്ററുകൾ സ്ഥാപിച്ചു.

0
Img 20180827 Wa0019
   മഴകെടുതിയിൽ   കിണറുകളും കുടിവെള്ള സ്രോതസ്സുകളും മലിനമായതു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസമായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ജല ശുദ്ധീകരണ ഫിൽറ്ററുകൾ സ്ഥാപിച്ചു.  മലിനജലം ശുദ്ധികരിച്ചും ബാക്ടീരിയ വിമുക്തമാക്കി ശുദ്ധജലം നൽകുന്നു. വിവിധ സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ഉപയോഗ്യമായ രീതിയിൽ പൊതുസ്ഥാപനങ്ങൾ, വീടുകൾ എന്നിവയിലാണ് സൗജന്യമായി സ്ഥാപിക്കുന്നത്.  മാനന്തവാടി താലൂക്ക് ഓഫീസിൽ വെച്ച് ശുദ്ധീകരണ    മെഷീന്റെ  പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.  ഈ പരിപാടിയിൽ മാന്തവാടി താലൂക്ക് തഹസീൽദാർ ഷാജി, ഡെപ്യൂട്ടി തഹസീൽദാർ സെബാസ്റ്റ്യൻ, എടവക ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഉഷ വിജയൻ, ഡെന്നിസൺ കണിയാരം, ജാൻസി ജെയ്സൺ, ലൈറ്റ് ഇന്ത്യ പ്രോജെക്റ്റ് അംഗങ്ങളായ പീറ്റർ പോൾ, Pr. പോൾസി ജോസഫ്, ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ (ബി. സി. പി. എ) പ്രവർത്തകരും പ്രോഗ്രാം കോർഡിനേറ്റർ പാസ്റ്റർ ജെയ്സൺ യു. പി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *