May 17, 2024

നാട് ഒത്തുചേർന്നു: കുറുമണി, വെണ്ണിയോട് പ്രദേശങ്ങൾക്ക് സാന്ത്വനവുമായി അയൽ ജില്ലക്കാർ.

0
Img 20180827 Wa0047
വയനാട് ജില്ലയിലെ വെണ്ണിയോട് കുറു മണി പ്രദേശങ്ങളിലേക്ക് കാരുണ്യ സ്പർശവുമായി ഒരു നാട് ഒത്തുചേർന്നു .കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കുണ്ടുതോട് പ്രദേശത്തെ നൂറ് കണക്കിന് കുടുബങ്ങളുടെ ഹൃദയത്തിൽ തൊട്ട സ്നേഹത്തിന്റെ പ്രവാഹം കുണ്ടുതോട് സ്പർശം ട്രസ്റ്റ്   നേതൃത്വം  വളരെ കരുതലോടെ  ദുരിതബാധിതർക്കായി പങ്കുവച്ചു  .വിഭവ സമാഹരണം സംഘടിപ്പിച്ചു കൊണ്ട് പ്രളയം സംഭവിച്ച കോട്ടത്തറ പഞ്ചായത്തിലും സമീപസ്ഥലമായ കുറുമണി പ്രദേശത്തും നൂറോളം കുടുബങ്ങളെ കണ്ടെത്തി അവർക്ക് പ്രതീക്ഷയും  ധൈര്യവും പകർന്നു കൊടുക്കയും ''അവർക്കാവശ്യമുള്ള  അത്യാവശ്യ ഗൃഹോപകരണങ്ങളും നൽകി .
 സ്പർശം ട്രസ്റ്റിന്റെ '30 ഓളം സന്നദ്ധ പ്രവർത്തകരും അവരോടൊപ്പം പുഴിത്തോട്  'ചെമ്പനോട പെരുവണ്ണാമൂഴി  കുണ്ടുതോട് എന്നിവടങ്ങളിലെ  എം എസ് എം ഐ  സിസ്റ്റേർസും  ഉണ്ടായിരുന്നു സംഘത്തിൽ   .പ്രളയം നിമിത്തം മാനസ്സികമായി ഭയപ്പെടുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്ത നിരവധി സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിച്ചു. രണ്ടാം ഘട്ടമെന്ന നിലയിൽ ആവശ്യമായിരിക്കുന്ന എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും   കൗൺസിലിംഗ് നൽകാനുള്ള പദ്ധതിയും സന്നദ്ധ സംഘം അറിയിച്ചു. വാളൽ എ യു പി സ്കൂളിലെ  നാൽ പത് കുട്ടികൾക്ക് സ്കൂൾ ബാഗും നാനൂറ്  നോട്ടുബുക്കുകളും കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്കൂ ൾഹെഡ്മാസ്റ്റർ മധു എസ് നമ്പൂതിരിയും ഏറ്റുവാങ്ങി.  സ്പർശം ഭാരവാഹികളായ ബാലകൃഷ്ണൻ  യു. വി.  ചന്ദ്രൻ  ബോസ് വട്ടമറ്റം  ,എം കെ ബാബു,   അഷറഫ് ,   കെ  എം സുനിൽ,  ഓ  പി  സുരേന്ദ്രൻ,  അമ്മത് മുസലിയാർ  അനിൽ കെ  ഷൈജി   ശശി    സി   ജോൺസി സി ഡാർലി ജേക്കബ് സി ജോസിന   സി ലിസി ലോപസ്  എന്നിവരോടൊപ്പം പ്രളയ മേഘലകളായ കോട്ടത്തറ പ'ഞ്ചായത്തിലെ വെണ്ണിയോട് ,കുറു മണി പ്രദേശങ്ങളിലെ സന്നദ്ധ പ്രവർത്തകരായ ഗഫൂർ വെണ്ണിയോട്  , എം. ബിജു  ,ബിജു മുല്ലൂര് ,കെ കെ മുഹമ്മദലി ' യു .എഫ് അബ്ദുൾ റഷീദ് മുൻഷി  എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *