May 17, 2024

വയനാടിന്റെ പ്രകൃതിക്ക് സംരംക്ഷകരാകാൻ ചുരം കയറി അവരെത്തി.: മാലിന്യ സംസ്കരണത്തിന് പര്യായമായി നിറവ് വേങ്ങേരി .

0
Img 20180827 Wa0042
. വയനാടിന്റെ പ്രകൃതിക്ക് സംരംക്ഷകരാകാൻ ചുരം കയറി കോഴിക്കോട് വേങ്ങേരിയിൽ നിന്ന്   അവരെത്തി.ചുരുങ്ങിയ കാലം കൊണ്ട്   മാലിന്യ സംസ്കരണത്തിന് പര്യായമായി   മാറിയ  നിറവ് വേങ്ങേരിയിലെ നാല്പത് പേരാണ് ശുചീകരണത്തിനും മാലിന്യശേഖരണത്തിനുമായി വയനാട്ടിലെ കൽപ്പറ്റയിൽ എത്തിയത്. 
ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം   നിറവിന്റെ 40  സന്നദ്ധ സംഘടന പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളിയായി. . ആഗസ്റ്റ് 30ലെ ഏകദിന ശുചീകരണത്തിന് മുന്നോടിയായാണ്  കൽപ്പറ്റ നഗരസഭാ   അതിർത്തിയിൽ മുണ്ടേരി റോഡിൽ     അജൈവമാലിന്യ ശേഖരണം ആരംഭിച്ചത്. 
      വേങ്ങേരിയിലെ നിറവ് റെസിഡൻസി അസോസിയേഷൻ 2006 ലാണ് പ്രവർത്തനമാരംഭിച്ച ത്.  വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ ഭാഗമായാണ് മാലിന്യ ശേഖരണവും സംസ്കരണവും ആരംഭിച്ചത്. പിന്നീട് അത് കമ്പനിയായി വളർന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കോഴിക്കോട് പ്ലാസ്റ്റിക് പൊടിക്കുന്ന യൂണിറ്റം കർണാടകയിലെ മാണ്ഡ്യയിൽ സംസ്കരണ ശാലയും ഉണ്ട്. ജൈവ വള നിർമ്മാണം, ജൈവ കൃഷിതോട്ടം അങ്ങനെ ഒട്ടേറെ മാതൃകപരമായ പ്രവർത്തനങ്ങളിലൂടെ നിറവ് ഇന്ന് മലബാറിൽ ശ്രദ്ധ നേടി കഴിഞ്ഞു.  
       വയനാട് ജില്ലയിൽ ഉണ്ടായ വലിയ പ്രളയക്കെടുതിയിൽ ചെറിയൊരു സഹായ ഹസ്തമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്ന് ഈ സംഘത്തിലുള്ള അബ്ദുൾ അസീസ് പറഞ്ഞു. കൽപ്പറ്റയിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ലോറിയിൽ കോഴിക്കോടേക്ക് കൊണ്ടുപോയി. അടുത്ത ദിവസം നാട്ടുകാരുടെ സഹായത്തോടെ  കനോലി കനാൽ ശുചിയാക്കാനുള്ള സന്നദ്ധ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *