May 19, 2024

വെണ്ണിയോട് വെള്ളപ്പൊക്കത്തിൽ 67 ലക്ഷം രൂപയുടെ വളം നശിച്ചു.

0
Img 20180829 Wa0030
കൽപ്പറ്റ: കോട്ടത്തറ, വെണ്ണിയോട് പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വാഴ കൃഷിക്കാർക്കുള്ള വളം നശിച്ചു. വെണ്ണിയോട്  പാറേക്കാട്ടിൽ ജോയി സിറിയക്കിന്റെ ഉടമസ്ഥതയിലുള്ള  വളം ഡിപ്പോയിൽ മാത്രം 67 ലക്ഷം രൂപയുടെ രാസവളങ്ങളും കീടനാശിനികളുമാണ്  നശിച്ചത്. കൂടുതൽ വാഴകൃഷിയുള്ള ഈ പ്രദേശങ്ങളിൽ കർഷകർക്ക് നൽകാനായി സൂക്ഷിച്ചിരുന്ന ഫാക്ടംഫോസ് , യൂറിയ, പൊട്ടാഷ് തുടങ്ങിയ വീണ്ടും നീറ്റു കക്ക, കീടനാശിനികൾ, ജൈവവളം എന്നിവയും നശിച്ചു. സമീപത്ത് വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പാറേക്കാട്ടിൽ നഴ്സറിയും പാടെ നശിച്ചു. ഇതിലൂടെ ലക്ഷണക്കിന് രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *