August 15, 2026

സ്റ്റൈപ്പന്റോടുകൂടി സൗജന്യ ഗാർഡനേഴ്സ് ട്രെയ്നിംഗിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സ്റ്റൈപ്പന്റോടുകൂടി  സൗജന്യ ഗാർഡനേഴ്സ്  ട്രെയ്നിംഗിന് അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: കേന്ദ്ര ഗവൺമെന്റിന്റെ  അഗ്രികൾച്ചർ  സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന  ഒരു മാസത്തെ സൗജന്യ ഗാർഡ നേഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള കാർഷിക സർവ്വകലാശാലയുടെ   അമ്പലവയൽ  കൃഷി വിജ്ഞാന കേന്ദ്രത്തിലാണ്  സെപ്റ്റംബർ മൂന്ന് മുതൽ ഒക്ടോബർ 12 വരെ പരിശീലനം നടക്കുന്നത്. എല്ലാ ദിവസവും ഹാജരുള്ളവർക്ക്  പരിശീലനത്തിൽ ഓരോ ദിവസവും 300 രൂപ വീതം ലഭിക്കും. ആദ്യം അപേക്ഷ സമർപ്പിക്കുന്ന 20 പേർക്ക് മാത്രമാണ് പ്രവേശനം .പ്ലസ് ടു  ,അല്ലങ്കിൽ  വി.എച്ച്. എസ്. ഇ യോഗ്യതയുള്ള  നാല്പത് വയസ്സിൽ താഴെ ഉള്ളവർക്ക്  അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 31-ന്  മുമ്പായി  അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *