May 6, 2024

മക്കിമലയിൽ മണ്ണ് ഇടിച്ചിൽ ഭിഷണിയുള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും: സത്യൻ മൊകേരി

0
20180829 135858
 മാനന്തവാടി: പ്രളയക്കെടുതിയുലും മണ്ണ് ഇടിച്ചിലും ദുരിതമനുഭിക്കുന്നവരെയും ഉരുൾപ്പൊട്ടി രക്ഷിതാക്കളെ നഷ്ടപ്പെട്ട തലപ്പുഴ മക്കിമല റസാഖിന്റെ കുടുംബത്തെയും  സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻമൊകേരി സന്ദർശിച്ചു.തലപ്പുഴ മക്കിമലയിൽ മണ്ണ് ഇടിച്ചിൽ ഭിഷണിയെ തുടർന്ന് 22 വീട്ടുകാരും തലപ്പുഴ പണിച്ചിപ്പാലത്ത് മണ്ണ് ഇടിച്ചിലിൽ വീട് നഷ്ടപ്പെട്ട 3 വീട്ടുകാരും തലപ്പുഴ ചുങ്കത്തെ ദുരിതാശ്വാസ  ക്യാമ്പിൽ കഴിയുകയാണ്. അദ്യഘട്ടത്തിൽ പുതിയിടത്ത് രണ്ടാം ഘട്ടത്തിൽ മക്കിമല സ്കൂളിലും ഇന്നലെ മുതൽ ചുങ്കംപള്ളിയുടെ ഹാളിലാണ് ഇവർ കഴിയുന്നത്.ഇവരുടെ പുനരധിവാസത്തിന് സർക്കാരിൽ ഇടപ്പെടൽ നടത്തുമെന്നും ഇവർക്ക് അടിയന്തമായി സൗകര്യം ഒരുക്കണമെന്നും സത്യൻ മൊകേരി ആവശ്യപ്പെട്ടു. വയനാട്ടിൽ വെള്ളപൊക്കത്തിലും മണ്ണ് ഇടിച്ചിലും മരണങ്ങളും ഭുമി,കൃഷി. വളർത്ത് മൃഗങ്ങൾ നഷ്ടപ്പെട്ടവരുംഉണ്ട്. ഇവരുടെ പുനരധിവാസത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പുർത്തിയായി വരികയാണ്.ഇതിന് എല്ലവരുടെയും ഏല്ല ഭാഗത്ത് നിന്നും സഹായവും പിൻന്തുണയും ലഭിച്ച് വരികയാണ്. ഇനിയും സഹായങ്ങൾ ലഭിക്കേണ്ടതുണ്ട്.ഇതിന് മുഴുവൻ പേരുടെയും പിൻന്തുണ കേരളത്തിന് ആവശ്യമാണ്.
 മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനമാണ് നടക്കുന്നതെന്നും സത്യൻ മൊകേരി പറഞ്ഞു. സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ജില്ലാ  കൗൺസിൽ അംഗം സി.എസ് സ്റ്റാൻലി, കൽപ്പറ്റമണ്ഡലം സെക്രട്ടറി ഡോ.അമ്പിചിറയിൽ, വൈത്തിരി മണ്ഡലം സെക്രട്ടറി എൻ.വി.ബാബു എന്നിവരും ഉണ്ടായിരുന്നു..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *