September 12, 2026

പട്ടികവർഗ്ഗക്കാരുടെ സംരക്ഷണം : പ്രമോട്ടര്‍മാരുടെ യോഗം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയക്കെടുതിയുടെ കഷ്ടതകള്‍ അനുഭവിക്കുന്ന പട്ടികവര്‍ഗ്ഗക്കാരുടെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും, ദുരിത ബാധിത മേഖലയുടെ സമഗ്ര വികസനത്തിനും ആവശ്യമായ ഊര്‍ജ്ജിത നടപടികള്‍  സ്വീകരിക്കുമെന്ന് സി.കെ.                ശശീന്ദ്രന്‍  എം.എല്‍.എ അറിയിച്ചു. പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രളയക്കെടുതികള്‍           നേരിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന വൈത്തിരി താലൂക്കിലെ   പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സ്ഥിരമായി വെളളം കയറുന്ന മേഖലയിലെ  പട്ടികവര്‍ഗ്ഗക്കാരെ സമയബന്ധിതമായി പുനരധിവസിപ്പിക്കുമെന്നും അറിയിച്ചു. വയനാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ പി. വാണിദാസ്, കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍  ബാബുരാജ് എന്നിവരും യോഗത്തില്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *