നന്നായി പ്രാർത്ഥിച്ചോ നിങ്ങൾ കടന്ന് പോകുന്നത് മാനന്തവാടി – തലശ്ശേരി റോഡിലൂടെയാണ്: ഹാഷിം തലപ്പുഴ എഴുതുന്നു.
(ഹാഷിം തലപ്പുഴ)
മാനന്തവാടിയിൽ നിന്ന് തലപ്പുഴ പേരിയ വഴി തലശ്ശേരിയിലേക്ക് പോകുന്നവരോട് എല്ലാവർക്കും ഒന്നേ പറയാനുള്ളു നിങ്ങൾ കടന്ന് പോകുന്നത് വളരെ ദുഷ്കരമായ പാതയിലൂടെയാണ് .സിനിമാ ഡയലോഗ് തന്നെ പറയാം "നാശത്തിന്റെ പാതയിലൂടെയാണ് നിങ്ങൾ കടന്ന് പോകുന്നത് ";
ഇടിഞ്ഞു താഴ്ന്ന റോഡും ഖട്ടറുകളും ഏത് നിമിഷവും റോഡിലേക്ക് വീഴാൻ സാധ്യതയുള്ള മരങ്ങളും കുന്നുകളും കാണാം .
മാനന്തവാടിയിൽ നിന്ന് യാത്ര തുടങ്ങിയാൽ ആദ്യം നേരിടാനുള്ളത് കണിയാരം കേറ്റമാണ് റോഡ് അഡ്വെഞ്ചേഴ്‌സ് സിനിമകളിൽ മാത്രം കണ്ട കാഴ്ചകളാണ് ഓരോ യാത്രകാരനും അവിടെ കാണാൻ സാധിക്കുന്നത്. ചക്ര വാഹനങ്ങളിൽ ഒരു കുതിര സവാരിയെന്ന് തന്നെ പറയാം . ബ്ലോക്ക് എന്നത് നിത്യം .ചരക്ക് ലോറിയുടെ പിന്നിൽ പെട്ടാൽ മിന്നൽ വേഗത്തിൽ സമയം മാത്രമേ കടന്നു കടന്നുപോവുകയുള്ളു .
മഴയുള്ള ദിവസങ്ങളിൽ കുഴിനിലത്തും എസ് വളവിലും ചുങ്കത്തും പെരിയയിലൊക്കെയും വെള്ളം കയറി നിൽക്കും . അവിടെ ചെറിയ വാഹനങ്ങളുടെ യാത്ര ഇമ്മിണി കഷ്ടമാണ് .
എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനിൽ എത്തിയാൽ ആരായാലും ഒന്ന് "ദൈവത്തെ വിളിക്കും ". ഇടിഞ്ഞു താഴ്ന്ന റോഡും, കോളേജ് ഗ്രൗണ്ടിലെ മണ്ണ് കുന്നിറങ്ങി റോഡിലേക്ക് വന്ന ആ കാഴ്ച്ച കാണുമ്പോൾ ദൈവത്തെ അല്ലാണ്ട് ആരെ വിളിക്കാനാ. ഒരു മിനി ഉരുൾ പൊട്ടൽ സീൻ എന്ന് തന്നെ പറയാം .
ഇനി തലപ്പുഴ ടൗൺ മുതൽ തവിഞ്ഞാൽ 44വരെ കാണാം പരിസൺസ് എസ്റ്റേറ്റ് കുന്നിടിഞ്ഞതും പെട്രോൾ പമ്പിനു മുമ്പിലുള്ള കുന്നിടിഞ്ഞതും kseb ക്ക് മുമ്പിൽ കുന്നിടിഞ്ഞതൊക്കെ കാണാം .
ഒടുക്കം 43 ൽ എത്തിയാൽ എത്ര പടച്ചോൻ ഉണ്ടേലും അത്രയും നിങ്ങൾ വിളിക്കും ..ഇച്ചിരി നീട്ടി വിളിക്കും "പടച്ചോനെ ഇങ്ങള് കാത്തോളീന്ന് "; അല്ലാണ്ട് ഇപ്പം എന്ത് പറയാനാ ഭായ് ? അവിടുത്തെ കാഴ്ച്ച നിങ്ങളെ അത്രയും ഭയപ്പെടുത്തുന്നതാണ് . കുന്നിടിഞ്ഞു റോഡിൽ ഇറങ്ങി നിൽക്കുന്നു ,കട്ടർ റോഡ് , മണ്ണിനിടയിലൂടെ ഉറവ് വരുന്നത് കണ്ടാൽ "ഏത് നിമിഷവും ആ കുന്ന് റോഡിലേക്ക് വീഴുമെന്ന് തോന്നാം ". റോഡിൻറെ ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടന്നു പോവുകയുള്ളു . അതിനാൽ ഇവിടെയും ബ്ലോക്ക് പതിവ് കാഴ്ചയാണ് .
പിന്നെ 42 വഴി പാൽചുരം ഇറങ്ങാം എന്ന് ആരും കരുതണ്ട , നിങ്ങൾ ലോകത്ത് ഒരിടത്തും കാണാത്ത വളരെ ഭയാനകരവും ഏത് നിമിഷവും ദുരന്തം ഏറ്റുവാങ്ങാൻ സാധ്യതയുള്ള പാത എന്ന് തന്നെ പറയാം . വലിയ കൊക്കയിലേക്ക് റോഡിടിഞ്ഞ താഴ്ന്നതും കൂറ്റൻ പാറകളും മരങ്ങളും റോഡ് കയ്യേറിയതും , ഇനി കയ്യേറാൻ സാധ്യതയുള്ളതും കാണാം .
42 മുതൽ 39 വരെ റോഡ് പൂർണമായി തകർന്നതാണ് . വെറും 5 കിലോമീറ്റർ യാത്ര മണിക്കൂറുകളോളം നീളേണ്ടി വരുമെന്ന് തന്നെ പറയാം . മണ്ണിടിഞ്ഞതും ,മരം വീണതുമൊക്കെ അവിടെയും കാണാൻ സാധിക്കും .ഇവിടെയുള്ള ഭൂരിഭാഗം കുഴികളും മരണ കുഴികളാണ് .
39 മുതൽ പേരിയ ചുരം വരെ 37ൽ മാത്രമാണ് റോഡിടിഞ്ഞത് . റോഡ് പൂർണമായി ഇടിഞ്ഞതിനാൽ താത്കാലിക പാത നാട്ടുകാർ ഉണ്ടാക്കിയതുകൊണ്ടാണ് വലിയ വാഹനങ്ങളൊക്കെ കടന്നുപോകുന്നത് . 39 മുതൽ പ്രതീക്ഷിക്കാത്ത കുഴികളൊക്കെ റോഡിൽ നിങ്ങൾക്ക് കാണാവുന്നതാണ് . ഇവിടെയും മരണ കുഴികളടക്കമുണ്ടെന്ന് തന്നെ പറയാം.
പേരിയ ചുരത്തും വിണ്ടു കീറിയ മണ്ണും പാറകളൊക്കെ കാണാം .
ഇതൊക്കെ കടന്ന് നിടുംപൊയിൽ എത്തിയാൽ ചെകുത്താന്റെ അടുത്ത് നിന്ന് സ്വർഗത്തിൽ എത്തിയ അവസ്ഥായാകും .
ഈ റോഡിലൂടെ സ്ഥിരം യാത്രചെയ്യുന്നർ ഇപ്പോൾ നിത്യവും പ്രാർത്ഥനയിലാണ് .
എന്നാണ് ഈ റോഡ് ഒന്ന് നന്നായി കാണുക ??





Leave a Reply