October 3, 2026

മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ നഗരം ശുചിയാക്കി.

0
IMG-20180830-WA0030
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മിഷൻ ക്ലീനിംഗിന്റെ ഭാഗമായി മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾ ടൗൺ ശുചീകരിക്കുകയും ഗാന്ധി പാർക്കിലെ മഹാത്മാഗാന്ധിയുടെ പ്രതിമപെയിന്റ് ചെയ്ത് ഭംഗിയാക്കുകയും ചെയ്തു.. പ്രതിമ സ്ഥാപിച്ചതല്ലാതെ അറ്റകുറ്റപണികൾ നടത്താറില്ലായിരുന്നു,, പെയിന്റും ബ്രഷും വൈറ്റ് സിമന്റും ആവശ്യമായ മുഴുവനും വാങ്ങിയപ്പോൾ പെയിന്റർ ജോർജ് സൗജന്യമായി ജോലി നിർവ്വഹിച്ചു,, ടൗണിലെ ശുചീകരണം മുനിസിപ്പൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ടി ബിജു ഉൽഘാടനം ചെയ്തു, പ്രസിഡന്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു, പി.വി മഹേഷ്, എം.വി സുരേന്ദ്രൻ, എൻ പി ഷിബി, സി.കെ.സുജിത്, കെ.എക്സ് ജോർജ്, അനിൽകുമാർ, ടി.കെ ഹാരിസ്, കെ ഷാനു, കെ.എം റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി, 60 ൽ അധികം വ്യാപാരികൾ ശുചീകരണത്തിൽ പങ്കെടുത്തു,,
ഗാന്ധി പ്രതിമ പൂർവ്വസ്ഥിതിയിലാക്കാൻ പ്രസിഡന്റ് കെ. ഉസ്മാൻ, പ്രവർത്തക സമിതി അംഗം അജി കൊളോണിയ മുൻ ജനറൽ സെക്രട്ടരി കെ മുഹമ്മദ് ആസിഫ്, മെട്രൊ മജീദ്‌, പി.സി ജോൺസൺ , റഈസ് മെൻസ്, വി കരിം, എന്നിവർ നേതൃത്വം നൽകി,,,,,
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *