May 9, 2026

മൂലങ്കാവ് സെന്റ് ജോണ്‍സ് പള്ളിപ്പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : മൂലങ്കാവ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ 4, 5 (വെള്ളി, ശനി)
തിയ്യതികളില്‍ നടത്തപ്പെടുമെന്ന് വികാരി ഫാ. അജു ചാക്കോ അരത്തമാമൂട്ടില്‍ അറിയിച്ചു. 4ന് വെള്ളിയാഴ്ച വൈകീട്ട്  4 മണിക്ക് കൊടിയുയര്‍ത്തല്‍,
6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.30ന് വചനശുശ്രൂഷ, 7.45ന് ഓടപ്പള്ളം
കുരിശിങ്കലേയ്ക്ക് പ്രദക്ഷിണം, 9 മണിക്ക് ആശീര്‍വാദം. പ്രധാന പെരുന്നാള്‍
ദിനമായ 5ന് രാവിലെ 7.30ന് പ്രഭാതപ്രാര്‍ത്ഥന, 8.30ന് വിശുദ്ധ
മൂന്നിന്മേല്‍ കുര്‍ബാന, 10 മണിക്ക് മധ്യസ്ഥ പ്രാര്‍ത്ഥന, 10.30ന്
പ്രസംഗം, 10.50ന് ആദരിക്കല്‍, പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥനയോടെ
പെരുന്നാള്‍ സമാപിക്കും. കോര്‍എപ്പിസ്‌കോപ്പമാരുടെയും
വൈദീകശ്രേഷ്ഠരുടെയും പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന
പെരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രസ്റ്റി സ്‌കറിയ
കാഞ്ഞിരക്കാട്ട്, സെക്രട്ടറി കുര്യാക്കോസ് കണ്ണാപറമ്പില്‍ അറിയിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *