April 19, 2024

കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നു: . അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരിയില്‍ വെള്ളമുണ്ടയില്‍

0
Img 20190102 140100

കല്‍പ്പറ്റ: ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേതൃത്വം
വഹിക്കുന്ന വെള്ളമുണ്ട ആസ്ഥാനമായ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ചാന്‍സിലേഴ്‌സ്
ഫുട്‌ബോള്‍ ക്ലബ്ബ് വെള്ളമുണ്ടയുമായി ചേര്‍ന്ന് ഫെബ്രുവരി ആദ്യവാരം
വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അഖിലേന്ത്യാ
സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിന്നേഴ്‌സിനും റണ്ണേഴ്‌സിനും 200000
രൂപയുടെ സമ്മാനം നല്‍കുന്ന ടൂര്‍ണമെന്റ് മലബാറിലെ ഏറ്റവും വലിയ പ്രൈസ്മണി
ടൂര്‍ണമെന്റായിരിക്കുമെന്ന് ഇവര്‍ പറഞ്ഞു. സെവന്‍സ് ഫുട്‌ബോള്‍
അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ മികച്ച
16 ടീമുകളാണ് പങ്കെടുക്കുന്നത്. ജിംഖാന തൃശൂര്‍, ഫിഫ മഞ്ചേരി, ജവഹര്‍
മാവൂര്‍, സൂപ്പര്‍സ്റ്റുഡിയോ മലപ്പുറം, സെബാന്‍ കോട്ടയ്ക്കല്‍ തുടങ്ങി
എസ്.എഫ്.ഐ.യില്‍ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ മാത്രമാണ് മത്സരത്തില്‍
പങ്കെടുക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ., വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് തങ്കമണി, ജില്ലാ പഞ്ചായത്തംഗം ടി.കെ.അസ്മത്ത്, കുനിങ്ങാരത്ത്
അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായി വിപുലമായ സ്വാഗതസംഘം
രൂപീകരിച്ചുകഴിഞ്ഞുവെന്ന് ഇവര്‍ പറഞ്ഞു. പി.കെ.അമീന്‍ ചെയര്‍മാനും
കെ.റഫീഖ് ജനറല്‍ കണ്‍വീനറും ഇ.കെ.ഹമീദ് ട്രഷററുമായി കമ്മിറ്റി
പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 20 ദിവസം നീണ്ടുനില്‍ക്കുന്ന
ടൂര്‍ണമെന്റില്‍ മന്ത്രിമാര്‍, സാംസ്‌കാരിക നായകന്മാര്‍, കലാകായിക
സിനിമാരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഗ്രൗണ്ടിലെത്തിച്ചേരും. കെയര്‍
ചാരിറ്റബിള്‍ ട്രസ്റ്റ് സാമൂഹ്യരംഗത്തും സേവനരംഗത്തും വിവിധ
പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് വീടുകളുടെ
നിര്‍മ്മാണ പ്രവര്‍ത്തനം ഉടനാരംഭിക്കും. മറ്റു സേവനമേഖലകളിലേക്കും
പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഈ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക
സമാഹരണം കൂടി ലക്ഷ്യമിട്ടാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
സംഘടിപ്പിക്കുന്നത്. കായികരംഗത്ത് പരിശീലന പരിപാടികള്‍ ഉള്‍പ്പെടെ
വിപുലമായ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ട്. അനുബന്ധ പരിപാടികളായി
വോളിബോള്‍ ടൂര്‍ണമെന്റ്, വിളംബര ജാഥ, കുട്ടികളുടെ ടൂര്‍ണമെന്റ്, ബൈക്ക്
റാലി തുടങ്ങിയവ സംഘടിപ്പിക്കും. കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
ഭാരവാഹികളായ കുനിങ്ങാരത്ത് ജംഷീര്‍, കുനിങ്ങാരത്ത് നൗഫല്‍, ആലാന്‍
സിറാജ്, തോണിക്കടവന്‍ നിയാസ് എന്നിവരും സംഘാടകസമിതി ഭാരവാഹികളായ
ചെയര്‍മാന്‍ പി.കെ.അമീന്‍, ജനറല്‍ കണ്‍വീനര്‍ കെ.റഫീഖ് പ്രോഗ്രാം
കമ്മിറ്റി ചെയര്‍മാന്‍ കൈപ്പാണി ഇബ്രാഹിം, ഫിനാന്‍സ് കമ്മിറ്റി
ചെയര്‍മാന്‍ കെ.കെ.സുരേഷ്, കണ്‍വീനര്‍ ഇ.കെ.ഹമീദ്, ജനറല്‍ ജോയിന്റ്
കണ്‍വീനര്‍ ഹാരിസ് മിന്നന്‍കോടന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news