October 14, 2025

മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ മുഴുവൻ കടകളും തുറക്കും.

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അടിക്കടി ഹർത്താൽ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ വ്യാപാര മേഖലക്കുണ്ടാവുന്ന നഷ്ടം ചെറുതല്ല, അതിനാൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും മാനന്തവാടിയിൽ തുറന്ന് പ്രവർത്തിക്കാൻ മാനന്തവാടിമർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. കട അടപ്പിക്കാൻ വരുന്നവരെ നിയമപരമായും അല്ലാതെയും നേരിടും. നിരന്തര ഹർത്താലുകൾ പ്രഖ്യാപിച്ച് പൊതുജനങ്ങളെയും സ്വയംസംരംഭകരെയും ബുദ്ധിമുട്ടിക്കുന്ന സംഘടനകൾക്കെതിരെ കോടതിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു,,, വ്യാപാര മേഖലയുടെ നഷ്ടം പൊതു നഷ്ടമാണെന്ന് മനസ്സിലാക്കണം,,, പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു, ഭാരവാഹികളായ പി വി മഹേഷ്, എം.വി സുരേന്ദ്രൻ എൻ പി ഷിബി, എൻ വി അനിൽകുമാർ, കെ എക്സ് ജോർജ്, സി.കെ സുജിത്, എം.കെ ശിഹാബുദ്ദീൻ, കെ ഷാനു, ജോൺസൺ ജോൺ, കെ.എം റഫീഖ്, നാസർ നാസ്, എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *