June 20, 2026

വയനാട്ടിലെ ടൂറിസം മേഖലയിലെ സംഘടനകൾ ഹർത്താലിനെതിരെ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി

0
IMG_9983
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : നിരന്തരം പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്കെതിരെ ടൂറിസം മേഖലയിലെ സംഘടനകളും,ടൂർ ഓപ്പറേറ്റർമാരും, ടൂറിസം മേഖലയിലെ  പ്രവർത്തകരും വായ മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി.വെള്ളപൊക്കത്തിനും നിപ്പ വൈറസിനും ശേഷം ഉയിർത്തെഴുന്നേറ്റ ടൂറിസം മേഖല തുടർച്ചയായ ഹർത്താലുകൾ കാരണം വീണ്ടും തകർച്ചയിലേക്ക് നീങ്ങുന്നതായി സംഘടനകൾ പറയുന്നു. വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്‌സ്, വയനാട് ടൂറിസം അസോസിയേഷൻ എന്നിവർ നേതൃത്വം നൽകി.ജോമോൻ ജോർജ്, കെ വി വിനീത്,പ്രവീൺ വി രാജ്, സുബൈർ ഏളംകുളം, സജീഷ്, മധു, ക്ലെനി എന്നിവർ സംസാരിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *