September 26, 2026

സഹോദരങ്ങളായ സ്കൂൾ വിദ്യാർത്ഥികൾ കുളത്തിൽ ചങ്ങാടത്തിൽ കളിക്കുന്നതിനിടെ മുങ്ങി മരിച്ചു.

0
IMG-20190103-WA0041
By ന്യൂസ് വയനാട് ബ്യൂറോ
 സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു
മാനന്തവാടി: : ചങ്ങാടമുണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. പനമരത്തിനിടെ  അഞ്ചാംമൈൽ
കാരക്കാമല വെള്ളരിമല പാത്തിക്കുന്നേൽ ഷിനോജിന്റെയും , ഷീജയുടെയും   മക്കളായ ജോസ് വിൻ  (15), ജെസ് വിൻ (11) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഹർത്താൽ ദിനമായതിനാൽ വീടിനോട് ചേർന്നുള്ള കുളത്തിൽ ചങ്ങാടമുണ്ടാക്കി കളിക്കുകയായിരുന്നു   സഹോദരങ്ങളായ  ജോസ് വിനും, ജെസ് വിനും  ക്വിസ്റ്റിയും. കളിക്കുന്നതിനിടെ ജോസ് വിനും, ജെസ് വിനും കുളത്തിൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്. ഇളയ സഹോദരൻ ക്രിസ്റ്റ്വി വീട്ടുകാരെ വിവരമറിയിച്ചെങ്കിലും അവർ എത്തിയപ്പോഴേക്കും കുട്ടികൾ വെള്ളത്തിൽ മുങ്ങിയിരുന്നു. തുടർന്ന് കുളത്തിൽ നിന്നും പുറത്തിറക്കുകയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ജോസ് വിൻ. ദ്വാരക എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ജെസ് വിൻ. മാനന്തവാടി എസ്.ബി.ഐ ബാങ്കിൽ താൽക്കാലിക ജീവനക്കാരനാണ് പിതാവായ ഷിനോജ്.മൃതദേഹങ്ങൾ മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്ന് രാത്രി വീട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാരക്ക മല സെന്റ് മേരീസ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. വിദ്യാർത്ഥികളുടെ  മരണത്തെ തുടർന്ന് ദ്വാരക സ്കൂളിന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *