June 20, 2026

വയനാട് പ്രസ്സ് ക്ലബ്ബ് മെഗാഷോ: പ്രവേശന പാസ് വിതരണം ആരംഭിച്ചു.

0
IMG_20190102_193245
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് പ്രസ്സ് ക്ലബ്ബ് മെഗാഷോ: പ്രവേശന പാസ് വിതരണം  ആരംഭിച്ചു. 

കൽപ്പറ്റ: വയനാട് പ്രസ്സ് ക്ലബ്ബ്  ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കായുള്ള  കാരുണ്യ ബെനവലന്റ് ഫണ്ടിലേക്കുള്ള ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാഷോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ജനുവരി 26-ന്  വൈകുന്നേരം ആറ് മണിക്ക്   കൽപ്പറ്റ പുളിയാർമല    കൃഷ്ണ ഗൗഡർ ഹാളിലാണ്     മെഗാഷോ .പ്രശസ്ത സിനിമാ നടൻ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടിക്കെത്തുന്നത്. ആദ്യ സംഭാവന  വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് മാനന്തവാടി സെക്രട്ടറി പി.ഒ. ഷീജ എന്നിവരിൽ നിന്ന്   ഏറ്റുവാങ്ങി പ്രമുഖ പ്രവാസി വ്യവസായി ജോയി അറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരവാഹികളായ കമൽ മംഗലശ്ശേരി, അനിൽ എം. ബഷീർ, കെ.സജീവൻ എന്നിവരും സംഘാടക സമിതി ഭാരവാഹികളായ സി.വി.ഷിബു ,ഇല്യാസ് പള്ളിയാൽ എന്നിവരും  സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *