October 17, 2026

ഒഴുക്കൻമൂല ഹോമിയോ ഡിസ്പെൻസറി ഇനി മാതൃകാ ഡിസ്പെൻസറി.

0
IMG-20190105-WA0060
By ന്യൂസ് വയനാട് ബ്യൂറോ
ഒഴുക്കൻമൂല ഹോമിയോ ഡിസ്പെൻസറി ഇനി മാതൃകാ ഡിസ്പെൻസറി .
മാനന്തവാടി: 
വെള്ളമുണ്ട   ഗ്രാമപഞ്ചായത്തിന് കീഴിൽ  ഒഴുക്കൻ മൂലയിൽ പ്രവർത്തിക്കുന്ന
ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിൽ മാതൃകാ ഡിസ്പെൻസറി പ്രഖ്യാപനവും  മെഗാ മെഡിക്കൽ ക്യാമ്പും നടന്നു. പരിപാടി.ഒ.ആർ. കേളു. എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന , വൈസ് പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ്, ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് തസ്നീം, ഡോക്ടർ അജി വിൽബർ, തുടങ്ങിയവർ സംസാരിച്ചു, വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു. ഡോ: രഞ്ജിത്ത് ക്ലാസ് എടുത്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *