സംസ്ഥാനത്ത് 50 പുതിയ ഉല്പാദക കമ്പനികൾ :കൃഷിമന്ത്രി സുനിൽ കുമാർ

 •  
 • 13
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് 50 പുതിയ ഉല്പാദക കമ്പനികൾ ..  :കൃഷിമന്ത്രി സുനിൽ കുമാർ 
കൽപറ്റ: 
കൃഷി വകുപ്പും വാസുകി ഫാർമേഴ്സ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാർഷിക സെമിനാറും വാസുകിയുടെ കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും  കോലംമ്പറ്റ വാസുകി ഫാർമേഴ്സ് ഫാക്ടറി സമുച്ചയത്തിൽ  മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്റെ അദ്ധ്യക്ഷതയിൽ  കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകമാർ നിർവ്വഹിച്ചു. കർഷകർ സംരംഭകരായി മാറിയാൽ മാത്രമേ കൃഷിയിൽ വിജയം കൊയ്യാൻ സാധിക്കും എന്ന് കൃഷിമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ ഉല്പാദനം കൂടുന്ന സമയത്ത് വിലകുറയുന്ന സാഹചര്യമുണ്ട്. അതിനുകാരണം കർഷകരുടെ ഉൽപന്നങ്ങളുടെ വില നിർണയിക്കുന്നത് കമ്പനികളും കച്ചവടക്കാരുമാണ്.  അതിനുപകരം കർഷകർ  കാർഷിക  വിളകൾ  മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി കർഷകർ തന്നെ വില തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. 
   സംസ്ഥാനത്ത് കൃഷി വകുപ്പിന് കീഴിൽ 50 പുതിയ കാർഷികോൽപ്പാദക കമ്പനികൾ രൂപീകരിക്കും. ഉല്പാദനത്തിലും സംഭരണത്തിലും മൂല്യവർദ്ധനവിലും  വിപണനത്തിലും കർഷകരുടെ പൂർണ്ണ നിയന്ത്രണം ഉണ്ടാവുവന്നതിനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് ഡയറക്ടർ വിജയൻ ചെറുകര, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷാജി അലക്സാണ്ടർ ,എസ് എച്ച് എം ഡെപ്യൂട്ടി ഡയറക്ടർ സാം മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൊസൈറ്റി   ചെയർമാൻ പി.ടി. രാജു, വിഷയാവതരണവും  സി.ഇ.ഒ. ശ്രുതിൻ കുര്യാക്കോസ് റിപ്പോർട്ടവതരണവും നടത്തി.  വൈസ് ചെയർമാൻ സജി കാവനക്കുടി സ്വാഗതവും കൃഷി ഡയറക്ടർ സെബാസ്റ്റ്യൻ ജോസഫ് നന്ദിയും രേഖപ്പെടുത്തി .


കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ. ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു. തലശേരി പോക്സോ കോടതി ...
Read More
കൽപ്പറ്റ: ചരിത്ര പ്രസിദ്ധമായ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് ഫെബ്രുവരി 22-ന് തുടങ്ങും. മാർച്ച് ഒന്ന് വരെയാണ് ഉറൂസ് എന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ   വാർത്താ സമ്മേളനത്തിൽ ...
Read More
കൽപ്പറ്റ: നഞ്ചന്‍ഗോഡ് – വയനാട്-നിലമ്പൂര്‍ ലിങ്ക് ബാംഗ്ലൂര്‍ – കൊച്ചി റയില്‍ പാത അട്ടിമറിക്കെതിരെ നാളെ  കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നീലഗിരി -വയനാട് എന്‍.എച്ച് ആന്‍ഡ് ...
Read More
കല്‍പ്പറ്റ നഗരത്തിലെ  മത്സ്യമാംസ കച്ചവടക്കാരുടേയും മത്സ്യമാംസ തൊഴിലാളികളുടെയും  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കാര്‍.വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെയും  യോഗം ...
Read More
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുത്ത താല്‍കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. ആറ് പേരെയാണ് പിരിച്ചുവിട്ടത് . ക്ലീനിംഗ് ജോലികളെടുത്ത നിര്‍ധനരായ മൂന്ന് പേര്‍ അടക്കം ...
Read More
കൽപ്പറ്റ:  പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യമെങ്ങും അനുശോചന യോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഹവിൽദാർ  വി.വി. വസന്തകുമാറിന് കൽപ്പറ്റ നഗരത്തിൽ നൽകിയ ആദരാഞ്ജലി.  ബധിരനും മൂകനുമായ ...
Read More
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ  ...
Read More
 മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി  നടന്ന തൗര്യത്രികം - 2019 യുവചലചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വർഷത്തിന് ശേഷമാണ് കോളേജിന്റെ ...
Read More
മറിയക്കുട്ടി  മാനന്തവാടി:  മുതിരേരി ജോസ് കവല മേനാച്ചാരി മറിയക്കുട്ടി (82) നിര്യാതയായി.  മക്കൾ: ഓമന, ജോസ്, ഗ്രേസി, മേരി, ജോയി, മരുമക്കൾ: ജയേഷ്, ജിനു.സംസ്ക്കാരം ഇന്ന്  ഉച്ചക്ക്  2 മണിക്ക് മുതിരേരി ...
Read More
സി.വി.ഷിബു  കൽപ്പറ്റ: പുൽവാമ യിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ  ഹവിൽദാർ വി.വി.  വസന്തകുമാറിന്റെ     മൃതദേഹം കൊണ്ടുവരുന്നത് ഫയർഫോഴ്സിന്റെ  പ്രത്യേക വിമാനത്തിൽ.. കേരളത്തിലെയും തമിഴ്നാട്ടിലെയും നാല്  ജവാന്മാരുടെ മൃതദേഹങ്ങളാണ് ...
Read More

 •  
 • 13
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *