October 14, 2025

മെഡിക്കൽ കോളേജിന് ബോയ്സ് ടൗണിലെ ഭൂമിയിൽ നിന്ന് അമ്പത് ഏക്കർ വിട്ടുനൽകണം : താലുക്ക് സഭ

0

By ന്യൂസ് വയനാട് ബ്യൂറോ

മെഡിക്കൽ കോളേജിന് ബോയ്സ് ടൗണിലെ ഭൂമിയിൽ നിന്ന് അമ്പത് ഏക്കർ വിട്ടുനൽകണം :
 താലുക്ക് സഭ
മാനന്തവാടി: നിർദ്ദിഷ്ട മെഡിക്കൽ കോളേജ് കൽപ്പറ്റ മടക്കിമലയിലെ ഭൂമിയിൽ നിർമ്മാണം നടത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ മെഡിക്കൽ കോളേജിന് ആവശ്യമായ അമ്പത്ഏക്കർ സ്ഥലം തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ്ടൗണിലെ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള അമ്പത് ഏക്കർ സ്ഥലം വിട്ടുനൽകണമെന്നും  മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മാനന്തവാടി ജില്ലാശുപത്രിയിലും നല്ലൂർ നാട് ക്യാൻസർ സെന്ററിൽ ആരംഭിക്കണമെന്നും മാനന്തവാടി താലുക്ക് ഓഫിസിൽ ചേർന്ന താലുക്ക് സഭ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ പ്രവിജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി താഹസിൽദാർ എ.ഐ.ഷാജു, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *