April 26, 2024

കർഷകർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും: കൃഷി മന്ത്രി.

0
Img 20190105 161055
കർഷകർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും: കൃഷി മന്ത്രി.
കൽപ്പറ്റ: 

വിള ഇൻഷുറൻസ് സംവിധാനം ലളിതമാക്കി നിർബന്ധമാക്കും: നഷ്ടപരിഹാരം വർദ്ധിപ്പിച്ചുവെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.വയനാട്   കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ വയനാട് ജില്ലാ കൃഷി വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിള ഇൻഷൂറൻസ് പദ്ധതിയിൽ നഷ്ട പരിഹാര തുക വർദ്ധിപ്പിച്ചിട്ടുണ്ടന്നും ആയിരം  വാഴ ഇൻഷുർ ചെയ്ത കർഷകർക്ക് നാല് ലക്ഷം രൂപ ലഭിക്കുന്ന തരത്തിലാണ് ഇതെന്നും. വിള ഇൻഷൂറൻസ് നിർബന്ധമാക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. കാലവർഷത്തിൽ കൃഷി നശിച്ച കർഷകർക്ക് വിള ഇൻഷൂർ ചെയ്യാത്തതിനാൽ പലർക്കും അർഹമായ നഷ്ട പരിഹാരം ലഭിച്ചില്ലന്നും  കേന്ദ്ര- സംസ്ഥാന ഇൻഷൂറൻസ് പദ്ധതികളെ സംയോജിപ്പിച്ച് അടുത്ത വർഷം വിള ഇൻഷുറൻസിന് വ്യാപകമായ പ്രചരണം നടത്തും. കാർഷിക മേഖലയിലെ എല്ലാ ജോലികൾക്കും ഇനി തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്താം. 150 തൊഴിൽ ദിനങ്ങൾ വരെ കാർഷിക മേഖലയിൽ ഉപയോഗിക്കുന്നതിന് ലേബർ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് തയ്യാറാക്കണം. അടുത്ത ബഡ്ജറ്റിൽ കേരളത്തിലെ കാർഷിക മേഖലയിൽ നടത്തേണ്ട ഇടപെടലുകൾ സംബന്ധിച്ച്  ഗൗരവമായ  ശ്രദ്ധയുണ്ടാകും .കാർഷിക വായ്പകൾ പൂർണ്ണമായും പലിശ രഹിതമായിരിക്കും. കാർഷിക സ്വർണ്ണ പണയ വായ്പക്ക് കർഷകനാണന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. വയനാട് ജില്ലയിൽ നെൽവയലുകൾ വീണ്ടെടുക്കുന്നതിന് സമഗ്രമായ ചർച്ച നടത്തും. ശാസ്ത്രജ്ഞൻമാരും കർഷകരും സാമ്പത്തിവിദഗ്ധരും ചേർന്ന് അഗ്രോ – ഇക്കോളജിക്കൽ സോൺ  സംബന്ധിച്ച് ശില്പശാല നടത്തും. വയനാട്ടിലെ കാപ്പി കൃഷിക്ക് ഊന്നൽ നൽകി വയനാട് പാക്കേജ് നടപ്പിലാക്കും.  കഴിഞ്ഞ മഹാ പ്രളയത്തിൽ  കേരളത്തിൽ 19000 കോടി രൂപയുടെ കൃഷി നശിച്ചു. വയനാട്ടിൽ 1008 കോടിയുടെ കൃഷിയാാണ് നശിച്ചതെന്നും മന്ത്രി പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *