August 27, 2026

എസ്‌വൈഎസ് യൂണിറ്റിന്റെയും പ്രവാസി വാട്സാപ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ രക്തദാന ക്യാംപ് നടത്തി

0
sys
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ എസ്‌വൈഎസ് ഉള്ളിശ്ശേരി യൂണിറ്റിന്റെയും വിഎംആർസി പ്രവാസി
വാട്സാപ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ ജില്ലാ ആശുപത്രി രക്തബാങ്കിന്റെ
സഹകരണത്തോട് രക്തദാന ക്യാംപ് നടത്തി. ഉള്ളിശ്ശേരി മദ്രസയിൽ നടന്ന ക്യാംപ്
മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. 75 ഒാളം
യുവാക്കൾ രക്തം ദാനം ചെയ്തു. രക്തദാനം രംഗത്ത് നിസ്വാർത്ഥ സേവനം
നടത്തുന്ന ജ്യോതിർഗമയകോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്, സി. നൗഷാദ് എന്നിവരെ
ചടങ്ങിൽ ആദരിച്ചു.

എസ്‌വൈഎസ് യൂണിറ്റ് പ്രസിഡന്റ് പി.കെ. അൻഷീർ അധ്യക്ഷത വഹിച്ചു. ബ്ളഡ്
ബാങ്ക് മെഡിക്കൽ ഒാഫിസർ ഡോ. ബിനിജ മെറിൻ, നഗരസഭാ കൗൺസിലർ റഷീദ് പടയൻ,
പഞ്ചായത്ത് അംഗം എ.ചാപ്പൻ, കെ. അബ്ദുൾ റഷീദ്, ജോൺ, അബ്ദുള്ള മൗലവി,
അബൂബക്കർ സിദ്ദിഖ് ഉസ്താദ്, സി.എച്ച്. അമ്മദ്, എം. ഇബ്രാഹിം, വി.
ഷറഫുദ്ദീൻ, എം. എ. നിസാർ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *