April 25, 2024

മീനങ്ങാടി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷവും അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

0
20190105 175750

വജ്രജൂബിലി ആഘോഷവും യാത്രയയപ്പും         

    മീനങ്ങാടി: മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷവും, സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും
വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ബത്തേരി നിയോജക മണ്ഡലം എം.എൽ.എ. ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു.കോഴിക്കോട് സദ്ഭാവന ഗ്ലോബൽ സ്കൂൾ സി.ഇ.ഒ , കെ.ഇ. ഹാരിഷ് മുഖ്യ പ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ ടി.ബാലൻ, ഇ പി ശാന്ത എന്നിവരെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എ.ദേവകി ആദരിച്ചു.ദേശീയ സംസ്ഥാന തലങ്ങളിലെ വിവിധ മേളകളിലും, അക്കാദമിക രംഗത്തും മികവു പുലർത്തിയ വിദ്യാർഥികളെയും, അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു.                      ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.ഓമന ടീച്ചർ ,ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശശി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി സാജു, ഉഷാ രാജേന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പ്രഭാകരൻ, വിദ്യാഭ്യാസ ഓഫീസർ ഹണി ജി. അലക്സാണ്ടർ, ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ എം.അബ്ദുൽ അസീസ്, പ്രിൻസിപ്പാൾ പി.എ.അബ്ദുൽ നാസർ, കെ.എം.നാരായണൻ, ഡോ.ബാവ കെ.പാലുകുന്ന്, പി.സലിൻ, പി.എസ്. ജയരാമൻ, കെ.അനിൽ കുമാർ, ടി.എം ഹൈറുദ്ദീൻ, കെ.ടി.ബിനു ,ടി.പി. ഷിജു എന്നിവർ പ്രസംഗിച്ചു.       ബ്രഷ് കടിച്ചു പിടിച്ചു ചിത്രം വരയ്ക്കുന്ന ജോയൽ കെ.ബിജുവിന്റെ ചിത്രങ്ങളുടെയും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ ഒന്നാം സ്ഥാനം നേടിയ എസ്.അഭിരാമിന്റെ കാർട്ടൂണുകളുടെയും,  പ്രവൃത്തി പരിചയ മേളയിലെ ഒന്നാം സ്ഥാനക്കാരി കാർത്തിക എസ്. അരവിന്ദ് ലോഹത്തകിടിൽതീർത്ത ചിത്രങ്ങളുടെയും പ്രദർശനവും, ,വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *