November 7, 2026

ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്ന് ടയർ വർക്കേഴ്സ് അസോസിയേഷൻ

0
IMG_0745
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ടയർ അനുബന്ധ ജോലികളിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്നും  രാത്രിയാത്രാ നിരോധനം മറികടക്കാൻ സർക്കാർ നടപടികൾ ഊർജ്ജിതമാക്കാമെന്നും വയനാടിന് അനുവദിച്ച മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണമെന്നും ആൾ കേരളാ ടയർ വർക്കേഴ്സ് അസോസിയേഷൻ കൽപ്പറ്റ  മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. .ആൾ കേരളാ ടയർ വർക്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് ഹാരീസ് വെള്ളമുണ്ട സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രമേഷ് കൽപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി ,ജില്ലാ  ട്രഷറർ ബാല കൃഷ്ണൻ, സൂരജ്, സുധീഷ്,പ്രകാശൻ, അബ്ബാസ് ,ഷിജു എന്നിവർ പ്രസംഗിച്ചു. ഷെരീഫ് സ്വാഗതവും ഫ്രാൻസീസ് നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *