April 18, 2024

ഭക്ഷ്യ സംസ്‌കരണ സാങ്കേതിക ശിൽപശാല നടത്തി.

0
ജില്ലയിലെ വ്യവസായ വത്ക്കരണത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്‌കരണ സാങ്കേതിക ശിൽപശാല നടത്തി. സുൽത്താൻ ബത്തേരി മുനിസിപ്പൽ  ചെയർമാൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. കാർഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനും, വിപുലീകരണം, ആധുനികവത്ക്കരണം, വൈവിധ്യവത്ക്കരണം എന്നിവ നടപ്പിലാക്കുന്നതിന് സംരംഭകരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചത്. 
സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസി, അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം എന്നിവിടങ്ങളിൽ നടന്ന ശിൽപശാലയിൽ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നൂതന ആശയങ്ങൾ സംബന്ധിച്ച ക്ലാസുകളും, നവീന യന്ത്രസാമഗ്രികളുടെ പ്രവർത്തനങ്ങളും സംരംഭകർക്ക് പരിചയപ്പെടുത്തി. 
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ എൽസി  പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈത്തിരി ഉപ ജില്ലാ വ്യവസായ ഓഫീസർ പി. കുഞ്ഞമ്മത്, വയനാട് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ടി.കെ. വിനോദൻ, കൽപ്പറ്റ വ്യവസായ വികസന ഓഫീസർ  എൻ. അയ്യപ്പൻ, ബത്തേരി വ്യവസായ വികസന ഓഫീസർ വി.എൻ. ഗിരജ എന്നിവർ സംസാരിച്ചു.  
കെ.വി.കെ അമ്പലവയൽ കോ-ഓർഡിനോറ്റർ ഡോ. എൻ. ഇ.സഫിയ, കോളേജ് ഓഫ് ഡയറി ടെക്‌നോളജി സ്‌പെഷ്യൽ ഓഫീസർ അർച്ചന  ചന്ദ്രൻ, സുൽത്താൻ  ബത്തേരി ലീഗൽ മേട്രോളജി ഇൻസ്‌പെക്ടർ  ഫിറോസ് എന്നിവർ, പൈലറ്റ് സ്മിത്ത് ഇന്ത്യ ലിമിറ്റഡ് മാനേജർ ജിതിൻ  ജോസഫ് എന്നിവർ ടെക്‌നിക്കൽ സെഷൻ കൈകാര്യം  ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *