April 19, 2024

കുരങ്ങുപനി ; പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം.

0
കർണാടക ശിവമൊഗ്ഗ ജില്ലയിൽ കുരങ്ങുപനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നിലവിൽ ജില്ലയിൽ രോഗബാധയൊന്നും റിപ്പോർട്ട്് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രോഗബാധ തടയാൻ പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനം.  
രോഗം പടരാൻ ഇടയുള്ള മേഖലകളിൽ വനത്തിനകത്ത് ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥർക്കും, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകും. 
വിറയലോട് കൂടിയ പനി, തലവേദന, വയറിളക്കം, ഛർദ്ദി, കഴുത്ത് വേദന, കണ്ണിന് ചുവപ്പ് നിറം, മൂക്കിൽ നിന്ന് രക്തസ്രാവം എന്നിവയാണ് കുരങ്ങ് പനിയുടെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ള എല്ലാവർക്കും കുരങ്ങ് പനി ഉണ്ടാവണമെന്നില്ല. രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണെന്ന് ഡി.എം.ഒ. അറിയിച്ചു. വനത്തിനകത്ത് മേയാൻ പോകുന്ന കന്നുകാലികൾക്ക് പുരട്ടാനുള്ള രോഗ പ്രതിരോധ ലേപനങ്ങൾ മൃഗസംരക്ഷണ വകുപ്പ് മുഖേനയും വിതരണം ചെയ്യും. 
നിലവിൽ കുരങ്ങുപനി ബാധ വയനാട് ജില്ലയിൽ സ്ഥിരീകരിച്ചിട്ടില്ല. മുൻ കരുതൽ നടപടികൾ മാത്രമാണ് കൈക്കൊള്ളുന്നത്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

സ്വീകരിക്കേണ്ട മുൻകരുതലുകൾ
…………………………………………………………..
വനത്തിനുളളിൽ പോകുമ്പോൾ കട്ടിയുളള, ഇളം നിറമുളള, ദേഹം മുഴുവൻ മുടുന്നതരത്തിലുളള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെളള് കയറാത്ത വിധത്തിൽ ഗൺബൂട്ട് ധരിക്കണം.

ചെളളിനെ അകറ്റി നിർത്തുന്ന ഒഡോമസ് പോലുളള ലേപനങ്ങൾ ശരീരത്തിൽ പുരട്ടുന്നത് നല്ലതാണ്.

കാട്ടിൽ നിന്ന് പുറത്തുവന്ന ഉടൻ വസ്ത്രങ്ങളും, ശരീരവും പരിശോധിച്ച് ചെളളില്ലെന്ന് ഉറപ്പ് വരുത്തുക. ചൂട് വെള്ളത്തിൽ കുളിക്കുകയും, വസ്ത്രങ്ങൾ കഴുകുകയും ചെയ്യുക.

ശരീരത്തിൽ ചെളള് പിടിച്ചിരിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ, അമർത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യുക.

ചെളളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണം.

കുരങ്ങുകൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക.

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക. ധാരാളം പാനീയങ്ങൾ കുടിക്കുന്നതും പൂർണ്ണവിശ്രമം എടുക്കുന്നതും രോഗം എളുപ്പം ഭേദമാകാൻ സഹായിക്കും.

യാതൊരുകാരണവശാലും സ്വയം ചികിത്സിക്കരുത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *