April 26, 2024

മോഡി രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതി : ഇ.സി. ആയിഷ.

0
Img 0827
കൽപ്പറ്റ: കോർപ്പറേറ്റുകൾക്ക് വേണ്ടി അവർ പറയുന്നിടത്ത് ഒപ്പ് ചാർത്തി അതിൽ നിന്ന് കിട്ടുന്ന ഒറ്റുകാശ് വാങ്ങി രാജ്യത്തെ പണയപ്പെടുത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിഷ പറഞ്ഞു.
           ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എഫ് ഐ ടി യു – അസെറ്റ് സംയുക്ത സമരസമിതി കൽപ്പറ്റ ബി എസ് എൻ എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ .
    തൊഴിൽ നിയമ ഭേദഗതികൾ മുതൽ കർഷകരുടേയും കർഷക തൊഴിലാളികളുടേയും നിലനിൽപ്പ് ചോദ്യം ചെയ്യുന്ന നയങ്ങൾ വരെ കേന്ദ്ര സർക്കാം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.വ്യവസായശാലകളിൽ സ്ഥിരം തൊഴിലാളികൾ വേണ്ടതില്ല എന്ന വ്യവസ്ഥ നടപ്പിലാക്കാൻ പോകുകയാണ്. ന്നോട്ട് നിരോധനവും ജി എസ് ടി യും ചെറുകിട വ്യവസായ സംരംഭങ്ങളുടേയും തൊഴിൽ മേഖലയുടേയും നട്ടെല്ലൊടിച്ചു
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതിലൂടെ സർക്കാർ ജീവനക്കാക്കടേയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരടേയും നിലനിൽപ്പിന്റെ വഴി അടയുകയാണ്. തൊഴിലാളികളെ ഇല്ലാതാക്കി സംഘടിത തൊഴിൽ മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
            വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് വി.മുഹമ്മദ് ശരീഫ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
  കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി വി.കെ.ബിനു വിഷയാവതരണം നടത്തി.അസെറ്റ് ജില്ലാ പ്രസിഡണ്ട് ഐ. നസീം, അബ്ദുസലാം എ.പി., ഷാനവാസ് പനമരം, സലാം മൂപ്പൈനാട്, വി.വി.കുഞ്ഞുമുഹമ്മദ്, സക്കീർ ഹുസൈൻ മീനങ്ങാടി, ഭാസ്കരൻ പടിഞ്ഞാറത്തറ, കെ.കെ.റഹീന, ഇബ്രാഹിം അമ്പലവയൽ, പി എച്ച്.ഫൈസൽ എന്നിവർ വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച് ആശംസകളർപ്പിച്ചു.
മാർച്ചിനും ധർണയ്ക്കും എം.പി.അബൂബക്കർ ,മധുപടിഞ്ഞാറത്തറ, ദാസൻ എം.കെ .സിദ്ധീഖ് പിണങ്ങോട്, മുനവ്വിർ മാസ്റ്റർ, സെയ്ത് മാനന്തവാടി, മുഹമ്മദ് നായ്ക്കട്ടി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *