May 13, 2026

കുറുമ്പാലക്കോട്ടയിലെ അനധികൃത വികസന പ്രവർത്തനവും കയ്യേറ്റവും അവസാനിപ്പിക്കണം.: സംരക്ഷണ സമിതി.

0
IMG-20190109-WA0010
By ന്യൂസ് വയനാട് ബ്യൂറോ
കുറുമ്പാലക്കോട്ടയിലെ അനധികൃത വികസന പ്രവർത്തനവും കയ്യേറ്റവും അവസാനിപ്പിക്കണമെന്ന്  കുറുമ്പാലക്കോട്ടമല സംരക്ഷണ സമിതി  ആവശ്യപ്പെട്ടു. .
പ്രകൃതി ദുരന്തവും മലയിടിച്ചിലും ഭീഷണി നേരിടുന്ന വയനാട് പ്രത്യേകിച്ച് കുറുമ്പാലക്കോട്ട മലയിൽ യന്ത്രവൽകൃത വികസനം വൻ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരും. പനമരം ഗ്രാമ പഞ്ചായത്തിലെ ചിലർ ഭരണസ്വാധീനമുപയോഗിച്ച് ടുറിസം ഡിപ്പാർട്ട്മെന്റിനെ കുറുമ്പാലക്കോട്ട മല ഏറ്റെടുക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുകയാണ്.ഈ മലയിൽ സ്വകാര്യ വ്യക്തികൾ ഇടയക്കിടെ കൃതൃമതിയിടൽ തുടർക്കഥയാണ്.ഇത് കുറുമ്പാലക്കോട്ട മല കയ്യേറ്റത്തിന് വഴിയൊരുക്കുകയാണ്. അടിയന്തിരമായി ടുറിസം അതോറിറ്റി നടപടികൾ ത്വരിപ്പെടുത്തി വയനാടിന്റെ പ്രകൃതി സുന്ദര കാഴ്ച കേന്ദ്രമായ കുറുമ്പാലക്കോട്ട സംരക്ഷിക്കണമെന്ന് സംരക്ഷണ സമിതി ഭാരവാഹികളായ കൺവീനർ ഷിജു മരുതാനിക്കൽ കെ പി മോഹനൻ രാജു സി എസ് ജോസഫ് പള്ളത്ത് എന്നിവർ പനമരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *