October 14, 2025

പൊരുതി നേടിയ വിജയം ; യുവജനതാദൾ പ്രവർത്തകർക്ക് കോട്ടനാടിന്റെ സ്വീകരണം

0
IMG-20190109-WA0026

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കോട്ടനാട് വഴി വിഷയുമായി ബന്ധപ്പെട്ട് പോലീസുമായുള്ള സംഘർഷത്തെ തുടർന്ന്  യുവജനതാദൾ പ്രവർത്തകരായ യു.എ അജ്മൽ സാജിദ്, സി.പി റഹീസ് തുടങ്ങിയവരെ പോലീസ്‌ അറസ്റ്റ് ചെയ്യുകയും കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡിൽ വിട്ടയച്ചിരുന്നു.  പിന്നീട് ജാമ്യത്തിൽ പുറത്ത് വന്ന പ്രവർത്തകർക്ക് കോട്ടനാട് നിവാസികൾ സ്വീകരണം നൽകി.
തുടർന്നു കോട്ടനാട് പ്ലാന്റേഷനുമായി നടന്ന ചർച്ചയിൽ എസ്റ്റേറ്റ് മാനേജ്മെൻറ് വെട്ടിയ റോഡുകൾ അടക്കം നാലു റോഡുകൾ വിട്ടു നൽകാൻ തീരുമാനമായി.  പ്രദേശവാസികളായ മുന്നൂറോളം കുടുംബങ്ങളുടെ യാത്രാ ദുരിതത്തിനാണ് വഴി വിട്ടു നൽകിയതോടെ പരിഹാരം കണ്ടത്. സ്വീകരണ യോഗം എൽ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡണ്ട് വി.രാജൻ ഉദ്ഘാടനം ചെയ്തു. ജ്യോതിഷ്കുമാർ ശ്രീമാൻ കോമു, ഷംസുദ്ദീൻ അരപ്പറ്റ ,സജീബ്,  നജ്മു, അബൂ സ്വാലിഹ് ,ഷാഫി കോട്ടനാട്, വി.സജീവ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *