April 20, 2024

കാപ്പി കായ് തുരപ്പനെ നിയന്ത്രിക്കാൻ സംയോജിത കീട പരിപാലന മുറകൾ.

0
കാപ്പി കായ് തുരപ്പനെ നിയന്ത്രിക്കാൻ സംയോജിത കീട പരിപാലന മുറകൾ .
വിളവെടുപ്പിനു സമയമായതിനാൽ റോബസ്റ്റ കാപ്പിയിലെ പ്രധാന കീടമായ  കായ് തുരപ്പനെ  നിയന്ത്രിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നു കോഫി ബോർഡ് വിജ്ഞാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വിളവെടുപ്പിനു ശേഷം ചെടികളിൽ കായ്കൾ  അവശേഷിക്കുന്നതായാൽ ആ സാഹചര്യം മുതലെടുത്ത് കായ്തുരപ്പന് നിരവധി തലമുറകൾ അഥവാ വംശാവർധന  ഉണ്ടാകുന്നതാണ്.  
അതിനാൽ ഈ കീടത്തിന്റെ വംശവർധനവിനെ നിയന്ത്രയ്ക്കാൻ കാപ്പി ചെടികളിൽ കായ്കൾ അവശേഷിക്കാത്ത ഒരു ഇടവേള  സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. 
 
ഇതിനായി നിലത്തുവീണ കാപ്പി കുരുക്കൾ (Gleanings ) നിശ്ശേഷം പെറുക്കി എടുക്കേണ്ടതും ചെടികളിൽ അവശേഷിച്ച കായ്കൾ പറിച്ചുമാറ്റുകയും ചെയേണ്ടതാണ്. യഥാ സമയം പൂർണമായ വിളവെടുപ്പ് നടത്തുന്നത് കീട നിയന്ത്രണത്തിനു വളരെ സഹായകരമാണ് .
വിലവെടുക്കുന്ന സമയത്തു ചെടികളുടെ ചുവട്ടിൽ പ്ലാസ്റ്റിക് ഷീറ്റോ, ചാക്കോ വിരിച്ചാൽ പെറുക്കു  കാപ്പിയുടെ  അളവ് ഗണ്യമായി കുറയ്കാം. കീടബാധയുള്ള കായ്കൾ തിളയ്ക്കുന്ന വെള്ളത്തിൽ ഒന്നു -രണ്ടു നിമിഷം മുക്കിയ ശേഷം വീണ്ടും ഉപയോഗിക്കാവുന്നതാണ് . ഗുരുതരമായി കീടബാധ ഏറ്റ കായകൾ കത്തിച്ചു കളയുകയോ മണ്ണിൽ കുറഞ്ഞത് 20 ഇഞ്ച് ആഴത്തിൽ കുഴിച്ചിട്ടോ നശിപ്പിക്കുന്നതാണ് നല്ലത്.  തോട്ടത്തിൽ അധികം തണൽ ഉണ്ടാകാതെ നോക്കുന്നതും തണൽ മരങ്ങളുടെ  അധികമുള്ള ശാഖകൾ വെട്ടി മാറ്റി കൂടുതൽ വായു സഞ്ചാരത്തിനും വെളിച്ചത്തിനും സാഹചര്യം ഒരുക്കുന്നതും ഈ കീട നിയന്ത്രണത്തിനാവശ്യമാണ് .
"ബ്യൂവേറിയ ബസിയാന " എന്ന കുമിളിനെ ഈ കീടത്തിനെ എതിരായുള്ള ഒരു ജൈവനിയന്ത്രണ ഉപാധിയായി ഉപയോഗിക്കാവുന്നതാണ് . കായ് തുരപ്പനെ നശിപ്പിക്കാൻ കഴിവുള്ള ഈ കുമിളിനെ തോട്ടങ്ങളിൽ വച്ച് തന്നെ വളർത്തി കീടബാധിതമായ ചെടികളിൽ തളിക്കാവുന്നതാണ്. കാപ്പി കായ് തുരപ്പനെതിരെ ഫലപ്രദമായ കെണികൾ നിലവിലുണ്ട് . ബ്രോക്ക  ട്രാപ് എന്ന് അറിയപെടുന്ന ഈ കെണി ചുണ്ടേൽ  പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രത്തിൽ ലഭ്യമാണ്. 
വിളവെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ തോട്ടത്തിലും കാപ്പി ഉണക്കുന്ന കളങ്ങളിലും ഇത് സ്ഥാപിക്കുന്നത് വളരെ ഫലപ്രദമാണ്.
കീടനാശിനി തളിക്കുന്നത് പൂർണമായ പ്രയോജനം ലഭിക്കാൻ മരുന്ന് തളിക്കുന്നത് ശെരിയായ സമയത്തായിരിക്കണം. 
അതിനാൽ കാപ്പി പൂത്തു 120 ദിവസം കഴിഞ്ഞു കാപ്പി പരിപ്പു കട്ടി ആകുന്നത് വരെ കായുടെ പുറത്തെ മൃദുഭാഗങ്ങളിൽ വണ്ടുകൾ കാത്തിരിക്കുന്ന സമയത്താണ് മരുന്ന് തളിക്കേണ്ടത്. തോട്ടം മുഴുവനും തളിക്കുന്നതിനു പകരം കീടബാധ രൂക്ഷമായി കാണുന്ന ഇടങ്ങളിൽ മാത്രം കീട നാശിനി ക്ലോറോപയറിഫോസ് 20EC -600ml ഒരു ബാരലിന് എന്ന തോതിൽ പ്രയോഗിക്കാവുന്നതാണന്ന് കോഫീ ബോർഡ് 
ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റൻഷൻ) 

ഡോ. എം കറുത്തമണി അറിയിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *