April 20, 2024

ഭൂമി വിഷയത്തിൽ ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നിശ്ശബ്ദത ഭയാനകം – ഡോ. പി.ജെ.ജയിംസ്

0
Img 20190110 Wa0101
 
കൃഷിഭൂമിക്കും പാർപ്പിടത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിന് തയാറാവുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സുൽത്താ്താൻ ബത്തേരി ടൗൺ ഹാളിൽ, ജനു. 6, ഞായറാാഴ്ച, ഭൂസമരസമിതി സംഘടിപ്പിച്ച ഭൂരഹിതരുടെ അവകാശ പ്രഖ്യാപന സമ്മേളനം സി.പി.ഐ (എം.എൽ)റെഡ്സ്റ്റാർ പോളിറ്റ് ബ്യൂറോ അംഗം ഡോ. പി.ജെ.ജയിംസ് ഉദ്ഘാടനം ചെയ്തു. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം, ഹാരിസൺ മലയാളം ലിമിറ്റഡിന്റെ മക്കപ്പാറയിലെ 4000 ഏക്കർ ഭൂമി ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കി. തൊട്ടടുത്ത ദിവസം കോടതി അവധിയായിരുന്നിട്ട് പോലും ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പോയി അവർ സ്റ്റേ വാങ്ങിച്ചു. ഇത് കാണിക്കുന്നത് ജുഡീഷ്യറിയിൽ പോലും അവർക്കുള്ള ദുസ്വാധീനമാണ്. അതോടൊപ്പം  ഭൂമി വിഷയത്തിൽ ഇവിടുത്തെ ബുദ്ധിജീവികളും എഴുത്തുകാരും കാണിക്കുന്ന മൗനം ഭയാനകമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓൾ ഇന്ത്യ വിപ്ലവ കിസാൻ സഭ (Al KKS) കേന്ദ്ര കമ്മിറ്റി അംഗം എം.പി.കുഞ്ഞിക്കണാരൻ ഭൂരഹിതരുടെ അവകാശ പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. AlKKS കേന്ദ്ര കമ്മിറ്റി അംഗം എൻ.നിർവ്വാണപ്പ, വർഗ്ഗീസ് വട്ടേക്കാട്, സുകുമാരൻ അഗളി, സാം പി മാത്യു, കെ.രാമൻ, ബിനു ജോൺ  എന്നിവർ പ്രസംഗിച്ചു. മല്ലികയുടെ ആദിവാസി പാട്ടും, പ്രമോദിന്റെ നാടൻ പാട്ടും എ.മണിയും സംഘവും അവതരിപ്പിച്ച  വട്ടക്കളിയും വേദിയിൽ അരങ്ങേറി. സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദ് അദ്ധ്യക്ഷനായിരുന്നു. കെ.വി പ്രകാശ് സ്വാഗതം ആശംസിച്ച ഭൂരഹിതരുടെ അവകാശ പ്രഖ്യാപന സമ്മേളനത്തിന് കെ. വെളിയൻ നന്ദി പറഞ്ഞു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *