September 29, 2026

ഡോ. എൻ വി കെ വാര്യർ മെമ്മോറിയൽ ആയുർവേദ പ്രചാരൺ അവാർഡ് റേഡിയോ മാറ്റൊലിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (AMAI) 2018 ലെ ഡോ. എൻ വി കെ  വാര്യർ മെമ്മോറിയൽ ആയുർവേദ പ്രചാരൺ  അവാർഡ് റേഡിയോ മാറ്റൊലിയുടെ  ആയുർ കെയർ  പ്രോഗ്രാമിന്. AMAI വയനാട് ജില്ലാ ഘടകം റേഡിയോ മാറ്റൊലിയുമായി സഹകരിച്ചാണ് പ്രോഗ്രാം തയാറാക്കുന്നത്. ആയുർവേദ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് ആരോഗ്യ ശീലങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചുള്ള അഭിമുഖങ്ങളും തത്സമയ ഫോണ് ഇൻ പരിപാടികളുമാണ് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തത്. 
പ്രക്ഷേപണത്തിന്റെ പത്താം വർഷത്തിൽ മാറ്റൊലിക്ക് ലഭിച്ച അഞ്ചാമത്തെ അംഗീകാരമാണിത്.  കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ഹ്രസ്വ ചിത്ര മത്സരത്തിലും ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോജക്ട് വിഷൻ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിലും മാറ്റൊലി തയാറാക്കിയ ചിത്രങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ ഡോ. അംബേദ്കർ മാധ്യമ പുരസ്‌കാരത്തിന്റെ രണ്ടു അവാർഡുകൾ മാറ്റൊലിക്ക് ലഭിച്ചിരുന്നു. തുടക്കത്തിൽ ക്രിസ്റ്റീന മത്തായിയും നിലവിൽ ഭാഗ്യലക്ഷ്മിയുമാണ് പ്രോഗ്രാം തയാറാക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *