April 20, 2024

തലപ്പുഴയിൽ അനിൽകുമാറിന്റെ അമ്മ തലപുഴ പോലിസ് സ്റ്റേഷനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തി

0
Img 20190111 Wa0023
മാനന്തവാടി:  തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അനിൽകുമാറിന്റെ മാതാവും ഭാര്യ മാതാവും തലപ്പുഴ പോലീസ് സ്റ്റേഷനു മുൻപിൽ സൂചന സത്യാഗ്രഹ സമരം നടത്തി. സത്യാഗ്രഹം ചെയ്യാനെത്തിയവരെ സ്റ്റേഷനു മുൻപിൽ പോലീസ് തടഞ്ഞു.തടഞ്ഞതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആക്ഷൻ കമ്മറ്റി പ്രവർത്തകർക്കൊപ്പം അനിൽകുമാറിന്റെ മാതാവ് തവിഞ്ഞാൽ 44 ശാലിനി നിവാസിൽ ലക്ഷ്മിയും  ബിന്ദുവിന്റെ മാതാവ് താനിക്കൽ കണിയാംപറമ്പിൽ പ്രേമയുമാണ് തലപ്പുഴ പോലീസ് സ്റ്റേഷനു മുൻപിൽ സൂചന സത്യാഗ്രഹ സമരമിരുന്നത്. പോലിസ്  തടഞ്ഞതിനെ തുടർന്ന്  റോഡരികിലാണ് സത്യാഗ്രഹസമരം നടത്തിയാത്. പ്രതികളെ സഹായിക്കുന്ന നിലപാടണ് പോലിസ് സ്വീകരിക്കുന്നതെന്ന് ആക്ഷൻ കമ്മറ്റി അരോപിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു.ആക്ഷൻ കമ്മറ്റി ചെയർമാൻ എം.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു.കൺവീനർ അമൃതരാജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽസി ജോയി, എം.ജി.ബാബു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജോണി മറ്റത്തിലാനി,അസീസ് കോട്ടായിൽ, ടി.ടി.ഗിരീഷ്, പി.നാണു, പി.കെ സിദ്ധീഖ്, ജോസ് കൈനികുന്നേൽ, പാറക്കൽജോസ്, പി.എസ്.മുരുകേശൻ, തുടങ്ങിയവർ പ്രസംഗിച്ചു.പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പോലിസ് തയ്യറായില്ലങ്കിൽ തലപ്പുഴ പോലിസ് സ്റ്റേഷന്  മുമ്പിൽ അനിശ്ചിതകാല നിരഹാരസമരം ആരംഭിക്കുമെന്നും അനിൽകുമാറിന്റെ വൃദ്ധയായ മാതാവ് ലക്ഷ്മി പറഞ്ഞു. ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം തലപ്പുഴ നാൽപ്പത്തിനാലാംമൈലിൽ പൊതുയോഗവും നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *