April 25, 2024

ഹരിത കേരളം മിഷന്‍ പ്രചാരണ വാഹനം ഹരിതായനം 13 ന് ജില്ലയില്‍

0
ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള പ്രചാരണ വാഹനം ഹരിതായനം  ജനുവരി 13 മുതല്‍ ജില്ലയില്‍ പര്യടനം തുടങ്ങും. 13 മുതല്‍ 16 വരെ നടത്തുന്ന പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കാട്ടിക്കുളം ടൗണ്‍ പരിസരത്ത് രാവിലെ 11 ന് ഒ.ആര്‍.കേളു എം.എല്‍.എ. നിര്‍വ്വഹിക്കും.  ഹരിത കേരളം മിഷന്‍, ഹരിത പെരുമാറ്റചട്ടം, ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി തദ്ദേശസ്ഥാപനങ്ങളില്‍ രൂപീകരിച്ച ഹരിത കര്‍മ്മ സേന, സുരക്ഷിത ഭക്ഷ്യോത്പാദനം, അധിക നെല്‍കൃഷി വ്യാപനം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചുള്ള വീഡിയോകളും മറ്റ് ബോധവല്‍ക്കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ ജില്ലയിലും നാല് ദിവസം വീതമാണ് പര്യടനം. 13ന് മാനന്തവാടി ബ്ലോക്ക്, 14  ന് കല്‍പ്പറ്റ ബ്ലോക്ക്. 15 ന് ബത്തേരി ബ്ലോക്ക്. 16ന് പനമരം ബ്ലോക്ക് എന്നിങ്ങനെയാണ് വാഹനത്തിന്റെ പര്യടനം.
ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു
വയനാട് ഡയറ്റില്‍ ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിന്റെയും ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും ഈ വര്‍ഷം കെടെറ്റ് ലഭിച്ച 13 വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ആദരിച്ചു.  ഡയറ്റ് പ്രിന്‍സിപ്പള്‍ ഇ.ജെ.ലീന അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജെ അലക്‌സാണ്ടര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് യു.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ലക്ചര്‍ കെ.എം.സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *